Latest News

ഉഴവൂർ സംഗമം 2018 ജൂൺ 22, 23, 24 തീയതികളിൽ

2018-06-20 01:50:17am |

ബ്രിസ്റ്റോൾ∙ ബ്രിസ്റ്റോളിലെ ഉഴവൂർ നിവാസികൾ ആതിഥ്യമരുളുന്ന യുകെയിലെ ഏറ്റവും വലിയ സംഗമമായ ഉഴവൂർ സംഗമം 2018 ജൂൺ 22, 23, 24 തീയതികളിൽ ചെൽട്ടൻഹാം ക്രോഫ്റ്റ് ഫാമിൽ നടക്കും. സംഗമങ്ങളുടെ  സംഗമം എന്നറിയപ്പെടുന്ന ഉഴവൂർ സംഗമത്തിന് 2018 ജൂൺ 22നു ചെൽട്ടൻഹാമിലെ ക്രോഫ്റ്റ് ഫാമിൽ തുടക്കമാകും.

uzhavoor-sangamam34e

പരസ്പരം അറിയുക, സ്നേഹിക്കുക, സഹായിക്കുക എന്ന സന്ദേശവുമായി യുകെയിലെ ഉഴവൂർ നിവാസികൾ ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി ഈ വർഷവും വൈവിധ്യമാർന്ന പരിപാടികളുമായി ഒന്നിക്കുന്നു. ജൂൺ 22 വെള്ളിയാഴ്ച നടക്കുന്ന സൗഹൃദ സായാഹ്നത്തിന് യുകെയിലെ പ്രശസ്ത എന്റർടെയ്മെന്റ് ഗ്രൂപ്പായ DESI NATCH  ഉം യുകെയിലെ പ്രശസ്തരായ ഗായകരും ചേർന്ന് കൊഴുപ്പേകും.

uzhavoor-sangamam2

ഈ വർഷത്തെ ഉഴവൂർ സംഗമത്തിന്റെ പ്രധാന ആകർഷണമായ യുകെയിലെ നാല് റീജിയണിൽ നിന്നുള്ള ഉഴവൂർക്കാരായ ചുണക്കുട്ടന്മാർ നാല് വള്ളങ്ങളിലായി തുഴയെറിയുന്ന വാശിയേറിയ വള്ളംകളി മത്സരം ജൂൺ 23 ശനിയാഴ്ച രാവിലെ 11 മണിക്ക് ക്രോഫ്റ്റ് ഫാമിലെ തടാകത്തിൽ നടക്കും. ഇതിനെ തുടർന്ന്  വാശിയേറിയ വടംവലി മത്സരവും പ്രൗഡഗംഭീരമായ സാംസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും വിവിധ കലാപരിപാടികളും അരങ്ങേറും.

സംഗമത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സ്റ്റീഫൻ ജോസഫ് തെരുവത്ത്  ചീഫ് കോ ഓർഡിനേറ്റർ ജയിംസ്  ഫിലിപ്പ്  ചെയർമാനും ആയുള്ള കമ്മിറ്റി അറിയിച്ചു.

uzhavoor-sangamam8

ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട്  MIDLANDS INSURANCE, FIRSTRING GLOBAL ONLINE TUTION, STUDY WELL MEDICINE എന്നീ സ്ഥാപനങ്ങളാണ് സ്പോൺസർമാരായി രംഗത്തുള്ളത്.  TEAM MOON LIGHT EVENT  ആണ് ഈ വർഷത്തെ ഉഴവൂർ സംഗമത്തിന്റെ  ഇവന്റ് മാനേജ്മെന്റ് നിർവ്വഹിക്കുന്നത്.