Latest News

യൂറോപ്യൻ ക്നാനായ സംഗമത്തിനുള്ള കൊടി ഉയർന്നു

2018-06-25 04:11:18am |

കാർഡിഫ്: ജൂൺ 30 ന് നടക്കുന്ന ആറാമത് യൂറോപ്യൻ സംഗമത്തിന് കാർഡിഫ് സ്വാൻസി ക്നാനായ ഇടവകയിൽ വികാരി ഫാ. സജി ഏബ്രഹാം കൊടി ഉയർത്തി. ക്നാനായ സംഗമത്തിന്റെ കൊടി ഉയർന്നതോടെ സംഗമത്തിന്റെ വിജയത്തിനുള്ള അണിയറ പ്രവർത്തനങ്ങൾ സജീവമായി. യൂറോപ്പിലെ എല്ലാ ഇടവകകളിൽ നിന്നും സമുദായ അംഗങ്ങൾ എത്തിച്ചേരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു കഴിഞ്ഞു.

ക്നാനായ സമുദായ പാരമ്പര്യങ്ങളും ആചാരങ്ങളും തനിമയും ഉൾക്കൊള്ളുന്ന നിരവധി പരിപാടികൾ സംഗമത്തിൽ അവതരിപ്പിക്കും. ക്നാനായ അതിഭദ്രാസനത്തിലെ യൂറോപ്പ്  മേഖലയിലെ എല്ലാ പള്ളികളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും. ഇതു രണ്ടാം തവണയാണ് കാർഡിഫ്  സ്വാൻസി ഇടവക സംഗമത്തിന് നേതൃത്വം നൽകുന്നത്. 1500 ൽ അധികം സമുദായ അംഗങ്ങളെ സംഘാടകർ പ്രതീക്ഷിക്കുന്നു. 

european-knanaya-sangamam1

ജൂൺ 30ന് ന്യൂപോർട്ടിലുള്ള മോർ ക്ലീമ്മീസ് നഗർ ക്നാനായ വിശ്വാസികളെ കൊണ്ട് നിറയും. രാവിലെ 8.30 ന് വി. കുർബാനയോടെ ചടങ്ങുകൾ ആരംഭിക്കും. റാലി, പൊതു സമ്മേളനം കലാപരിപാടികൾ വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയോടെ സംഗമത്തിന് തിരശീല വീഴും. ഉച്ചയ്ക്ക് 2 ന് ക്നാനായ പാരമ്പര്യം ഉൾക്കൊള്ളുന്ന സ്വാഗത ഗാനത്തോടെ കലാപരിപാടികൾ ആരംഭിക്കും. 

പൊതു സമ്മേളനത്തിൽ സമുദായ മേഖലധ്യക്ഷന്മാർ വൈദീകർ തുടങ്ങിയവർ സംബന്ധിക്കും. രാവിലെ മുതൽ വൈകിട്ട് വരെ വിശാലമായ ഭക്ഷണശാല സംഗമസ്ഥലത്ത് ക്രമീകരിച്ചിട്ടുണ്ട്. പാർക്കിങ് സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. കൺവീനർമാരായ ഏബ്രഹാം ചെറിയാൻ, ഡോ. മനോജ് അബ്രഹാം ട്രസ്റ്റി, ജിജി ജോസഫ്, പബ്ലിസിറ്റി കൺവീനർ സിനോ ചാക്കോ എന്നിവർ ഉൾപ്പെടുന്നു. വിവിധ കമ്മറ്റികൾ സംഗമത്തിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നു. ക്നാനായ തനിമയും പാരമ്പര്യവും ആചാര അനുഷ്ഠാനങ്ങളും വരും തലമുറക്ക് പകർന്നു കൊടുക്കുന്നതിനുവേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനത്തിലേക്ക് എല്ലാ സമുദായ അംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിക്കുന്നു.