Latest News

മത സഹോദരൃത്തിന്‍റെ കൊടിക്കൂറ ഉയര്‍ത്തികൊണ്ട് ലിവർപൂൾ മലയാളി അസ്സോസിയേഷന്‍ (LIMA)യുടെ വിഷു, ഈസ്റ്റര്‍ .ആഘോഷങ്ങള്‍ വരുന്ന ശനിയാഴ്ച നടക്കും

2017-04-20 02:26:19am | ടോം ജോസ് തടിയംപാട്

മത സഹോദരൃത്തിന്‍റെ  ശഖുനാദം മുഴക്കികൊണ്ട്   ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ നേത്രുത്തത്തില്‍  ഏപ്രില്‍ മാസം  22ാം തിയതി  നടക്കുന്ന  വിഷു, ഈസ്റ്റര്‍ .ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തികരിച്ചുവെന്നു  ലിമയുടെ    ,  പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലനും സെക്രെറ്ററി സെബാസ്റ്റിന്‍ ജോസഫും  അറിയിച്ചു.  പരിപാടികള്‍ വൈകുന്നേരം 6 മണിക്കുതന്നെ  ആരംഭിക്കും 

 
ഈസ്റ്റര്‍ വിഷു ആഘോഷങ്ങളെ  സമിനൃയിപ്പിച്ചുകൊണ്ട്   ഇത്തരം ഒരു പരിപാടി സംഘടിപ്പിക്കുന്നത്   UK യില്‍ തന്നെ  ഇദംപ്രഥമയിട്ടയിരിക്കും എന്നു സംഘാടകര്‍ പറഞ്ഞു.          . 
ഒട്ടേറെ നൂതനമായ കല കായിക പരിപാടികളാണ്   ഈവര്‍ഷത്തെ വിഷു, ഈസ്റ്റെര്‍ പരിപാടികള്‍ക്ക്  വേണ്ടി പ്ലാന്‍ ചെയ്തിരിക്കുന്നത് .
 
ലോകമെങ്ങും മതത്തിന്‍റെ പേരില്‍ മനുഷൃര്‍ തമ്മിലടിക്കുമ്പോള്‍ അതിന്‍നിന്നു വൃതൃസ്തമായി  മതസഹോദരൃത്തിന്‍റെ സന്ദേശം ഉയര്‍ത്താനാണ് LIMA ശ്രമിക്കുന്നതെന്ന് LIMA ഭാരവാഹികള്‍ പറഞ്ഞു.ഈ വര്‍ഷം വിഷുവും  ഈസ്റ്ററും ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു   പ്രസിഡണ്ട്‌ ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു .    പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്‌ താഴെകൊടുക്കുന്നു    Whiston town hall ,prescot L35 3QX