Latest News

അയർക്കുന്നം - മറ്റക്കര സംഗമം ; വിവാദങ്ങൾക്ക് വിട നൽകി ഉമ്മൻ ചാണ്ടി മനസ്സ് തുറന്നു. ജോസ് കെ മാണി ഏപ്രിൽ 29 നായി കാത്തിരിക്കുന്നു. ആശംസകളുമായി ജന നേതാക്കൾ. വീഡിയോ കാണുക.

2017-04-20 02:29:39am | ജോയൽ ചെറുപ്ലാക്കിൽ

അയർക്കുന്നംമറ്റക്കര പ്രദേശങ്ങളിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യൂ കെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ ആദ്യ സംഗമത്തിൽ പങ്കെടുക്കാമെന്ന് ഈ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന പുതുപ്പള്ളിയുടെ സ്വന്തം എം എൽ  യും മുൻ കേരള മുഖ്യമന്ത്രിയുമായ ശ്രിഉമ്മൻ ചാണ്ടി സന്തോഷത്തോടെ സമ്മതിച്ചിരുന്നുവെങ്കിലും സംഗമംനടക്കുന്ന ഏപ്രിൽ 29 ന് നാട്ടിൽ ഉണ്ടാവേണ്ട സാഹചര്യം ഉള്ളതുകൊണ്ട് ഇത്തവണത്തെസംഗമത്തിൽ സംബന്ധിക്കുവാൻ സാധിക്കുകയില്ലായെന്ന്  അദ്ദേഹം സംഘാടകരെഅറിയിച്ചുഅധികം താമസിയാതെ യു കെ സന്ദർശിക്കുമെന്നും  അവസരത്തിൽ നിശ്ചയമായും അയർക്കുന്നം മറ്റക്കര പ്രദേശങ്ങളിൽ നിന്നുമായി യു കെ യിൽതാമസിക്കുന്നവരുടെ കൂട്ടായ്മയിൽ പങ്കെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് തരുകയും ചെയ്തു.സംഗമത്തിന് എല്ലാ വിധ വിജയങ്ങളും ആശംസിച്ചു നൽകിയ വീഡിയോസന്ദേശത്തിലാണ് ഉമ്മൻ ചാണ്ടി മനസ്സ് തുറന്ന് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്

ഉമ്മൻ ചാണ്ടി നേരിട്ട് തന്നെ വിശദീകരണം നൽകിയത് കൊണ്ട് അദ്ദേഹത്തിൻറെ യു കെ സന്ദർശനം സംബന്ധിച്ച് പുറത്തുവന്ന ചില വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് തെളിയുകയാണ്

 

അയർക്കുന്നം മറ്റക്കര സംഗമത്തിന്റെ മുഖ്യ അതിഥിയായി എത്തുന്നപ്രദേശങ്ങളിലെ കുടുംബങ്ങളുമായി നേരിട്ട് ബന്ധമുള്ള കോട്ടയത്തിന്റെ സ്വന്തം എം പി ജോസ് കെ മാണിയുംസംഗമത്തിന്റെ വിജയത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുകയും,  ഏപ്രിൽ 29 ലെ മനോഹരമായ സംഗമ ദിനത്തിനായി സന്തോഷപൂർവം കാത്തിരിക്കുകയാണെന്നും വീഡിയോ സന്ദേശത്തിൽ അറിയിക്കുകയും ചെയ്തു

 

കൂടാതെ അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോനിമോൾ  ജെയ്‌മോൻമറ്റക്കര പ്രദേശങ്ങളടങ്ങുന്ന അകലക്കുന്നം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സണ്ണി എബ്രഹാം,അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടുംദീർഘനാൾ അയർക്കുന്നംസ്‌കൂളിൽ അദ്ധ്യാപകനുമായിരുന്ന ശ്രീ ജയിംസ് കുന്നപ്പള്ളി എന്നിവരും യു കെ യിലെഅയർക്കുന്നം - മറ്റക്കര പ്രഥമ കുടുംബ സംഗമത്തിന് സർവ്വ  വിധ ഭാവുകങ്ങളും വിജയങ്ങളും ആശംസിച്ചു

 

ഗൃഹാതുരത്വം നിറഞ്ഞ നാടിന്റെ പൈതൃകവുംഓർമ്മകളുംസൗഹൃദങ്ങളും മനസ്സിൽ മായാതെ നിലനിൽക്കുന്ന എല്ലാ കുടുംബാംഗങ്ങളും സംഗമത്തിൽ പങ്കെടുക്കുവാൻ എത്തിചേർന്ന് പ്രഥമ സംഗമം വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർത്ഥിച്ചു.അയർക്കുന്നത്തും മറ്റക്കരയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്കും പ്രദേശങ്ങളുമായി ആത്മബന്ധമുള്ളവർക്കുംവിവാഹ ബന്ധമുള്ളവർക്കും കുടുംബത്തോടൊപ്പം സംഗമത്തിൽ പങ്കെടുക്കാവുന്നതാണ്ഇക്കഴിഞ്ഞ ജി സി എസ  / ലെവൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ സംഗമത്തിലെ അംഗങ്ങളുടെ കുട്ടികളെ സംഗമവേദിയിൽ വച്ച് അംഗീകാരം നൽകി ആദരിക്കുന്നതുമാണ്.

 

സംഗമത്തിനു വേണ്ടി  ജനറൽ കൺവീനർ  സി ജോസഫ് രചിച്ച്ജോജി കോട്ടയംഈണം നൽകിസുമേഷ് അയിരൂർ ആലപിച്ച   തീം സോങ്ങ് വീഡിയോ ഇതിനോടകംഅനവധി ആളുകൾ കാണുകയും ഷെയർ ചെയ്യപ്പെടുകയുമുണ്ടായിഓരോ വർഷവുംകലാകായിക വിനോദ പരിപാടികൾ ഉൾപ്പെടുത്തി കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിച്ച് ചാരിറ്റി പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങളാണ് സംഘാടകർ വിഭാവന ചെയ്യുന്നത്

 

അയർക്കുന്നംമറ്റക്കര പ്രദേശങ്ങളിൽ നിന്നുമുള്ള നൂറ്റിപ്പതിനാല് കുടുംബങ്ങളാണ് ഇപ്പോൾ സംഗമത്തിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഉള്ളത്അതിൽ ഭൂരിഭാഗം  കുടുംബങ്ങളുംഏപ്രിൽ 29ന് നടക്കുന്ന ആദ്യസംഗമത്തിൽ പങ്കെടുക്കുമെന്ന് സംഘാടകർക്ക് ഉറപ്പുനൽകിയിട്ടുണ്ട്പങ്കെടുക്കുന്നവർക്ക് ആവശ്യമായ എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കേണ്ടതുള്ളതുകൊണ്ട് ഇനിയും അയർക്കുന്നംമറ്റക്കര പ്രദേശങ്ങളിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നും ഏതെങ്കിലും കുടുംബങ്ങൾക്ക് സംഗമത്തിൽ പങ്കെടുക്കുവാൻ ആഗ്രഹമുണ്ടെങ്കിൽ എത്രയും വേഗം സംഘാടകരെ അറിയിക്കേണ്ടതാണ്

 

കൂടുതൽ വിവരങ്ങൾക്ക്  കൺവീനർമാരേയോ താഴെ പറയുന്നവരെയോ ബന്ധപ്പെടുക 

സി.ജോസഫ്  ( ജനറൽ കൺവീനർ) 07846747602 

ജോജി ജോസഫ് -07809770943 

ഷൈനു ക്ലയർ മാത്യൂസ് -07872514619 

ബാലസജീവ് കുമാർ -07500777681 

 

സംഗമ വേദിയുടെ വിലാസം 

 

UKKCA Hall

Woodcross Lane 

Wolverhampton

WV14 9BW

 

Date 29/04/2017,  Time 9.00am to 6.00 pm

 

VIDEO Click Here