Latest News

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ കായിക മേള മെയ് 20 ന് സൗത്തെണ്ടിൽ

2017-04-20 02:32:58am | റജി നന്തികാട്ട്

യുക്മയുടെ പ്രധാന റീജിയനുകളിൽ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017 ലെ കായികമേള മെയ് 20 ന്
സൗത്തെൻഡിലെ ലെഷർ ആൻഡ് ടെന്നീസ് സെന്ററിൽ വച്ച് നടക്കും. റീജിയൻ പ്രസിഡന്റ് രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം എടുത്തത് .

2017 മെയ് 20 ന് രാവിലെ 11 .30 ന് മാർച്ച് പാസ്റ്റോടെ മത്സരങ്ങൾ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദിയിൽ  മത്സരാർത്ഥികൾക്ക് മെച്ചപ്പെട്ട പ്രകടനം നടത്താൻ കഴിയും.ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫികൾ    നൽകുന്നു. കൂടുതൽ പോയിന്റ്  നേടുന്ന അസോസിയേഷന് പ്രത്യേക പുരസ്കാരവും നൽകുന്നതായിരിക്കും.

റീജിയൻ കായിക മേളകളിൽ സിംഗിൾ ഇനങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്കും
ഗ്രൂപ്പ് ഇനങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകൾക്കും ആണ് യുക്മ നാഷണൽ കായികമേളയിൽ പങ്കെടുക്കവാൻ അവസരം ലഭിക്കുക. മത്സരങ്ങളുടെ പൂർണ്ണ  വിവരങ്ങൾ അടങ്ങുന്ന ഇമെയിൽ സന്ദേശം എല്ലാ അസോസിയേഷൻ കമ്മറ്റികൾക്കും അയക്കുന്നതായിരിക്കും. 

റീജിയന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത എക്സിക്യൂട്ടീവ് കമ്മറ്റി ഭാവി പരിപാടികൾക്ക് രൂപം നൽകി. റീജിയന്റെ 2017 ലെ കലാമേള  ഒക്ടോബർ 7 ന് ബാസിൽഡനിൽ നടക്കും. റീജിയന്റെ പ്രവർത്തനങ്ങളെക്കുറിച്ചു കൂടുതൽ വിവരങ്ങൾക്ക് സെക്രട്ടറി ജോജോ തെരുവാനുമായി 07753329563 ൽ ബന്ധപ്പെടാവുന്നതാണ് .