Latest News

ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ധ്യാനം ജൂലൈ 2, 3 തിയതികളിൽ

2018-06-30 02:46:45am | മജു പെയ്ക്കൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന വിശ്വാസ പരിശീലന ധ്യാനം ‘MAR WALAH’  ജൂലൈ രണ്ട്, മൂന്ന് തിയതികളിൽ ബ്ലാക്‌റോക്ക് ഗാർഡിയൻ ഏഞ്ചൽസ് പള്ളിയിൽ വച്ച് നടത്തക്കും. ജൂലൈ രണ്ട് തിങ്കളാഴ്ച്ച ഉച്ചക്ക് 1.30 മുതൽ വൈകിട്ട് എട്ടു മണി വരെ മൂന്നാം ക്ലാസ് മുതൽ ആറാം ക്ലാസ്സ്‌ വരെയുള്ള കുട്ടികൾക്കും ജൂലൈ മൂന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് 1.30 മുതൽ വൈകിട്ട് എട്ടു വരെ ഏഴാം ക്ലാസ്സ്‌ മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള കുട്ടികൾക്കുമാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.

1. 2018 ജൂൺ 30 ന് മുമ്പ് PMS വഴി ധ്യാനത്തിനുള്ള ഓൺലൈൻ റജിസ്ട്രേഷൻ പൂർത്തിയാക്കണം.

2. ധ്യാനത്തിനു €5 റജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കും.

3. പെൻ / പെൻസിൽ & നോട്ട്ബുക്ക് കൊണ്ടുവരിക.

4. ലഘുഭക്ഷണം നൽകുന്നതായിരിക്കും.

തുടര്‍ന്ന് ജൂലൈ മൂന്നിന് വൈകിട്ട് ആറു മണിക്ക് വിശുദ്ധ തോമാശ്ലീഹായുടെ (ദുക്റാന) തിരുനാൾ ആഘോഷിക്കപ്പെടുന്നു. കളിയും ചിരിയും പാട്ടും പ്രാർഥനയും വിചിന്തനവും കുർബാനയും എല്ലാം ഉൾക്കൊള്ളിച്ചുകൊണ്ട് നടക്കുന്ന വിശ്വാസ പരിശീലന ധ്യാനത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാദർ ജോസ് ഭരണികുളങ്ങര, ഫാദർ ആന്റണി ചീരംവേലിൽ എംഎസ്ടി, ഫാദർ ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.