Latest News

ക്നാനായ സമുദായ സംര ക്ഷണ സമിതിക്ക് യുക്കെ യിൽ തിരിനാളം

2018-07-04 01:29:06am |

ജൂലൈ ഒന്നിന് ബിർമിങ്ഹാമിലെ Holy  trinity  church  ഹാളിൽ  വച്ച്  KSSS (UK ) യുടെ ഔപചാരികമായ ഉൽഘാടനവും, സ്വന്തം പാരമ്പര്യം കാത്തു സൂക്ഷിക്കുന്നതിനുള്ള ക്നാനായ മക്കളുടെ സത്യ പ്രതിജ്ഞയും നടക്കുകയുണ്ടായി.പ്രസ്തുത മീറ്റിങ്ങിൽ,  UK യിലെ KSSS  ന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിലേക്കായി ദേശീയ വക്താവായി റിജോൺ താമഠത്തിനെയും  പ്രാദേശിക വക്താക്കളായി ഡയമസ് വെള്ളാപ്പള്ളിൽ , ജോയി പുളിക്കൽ , ഷിബു കൂടത്തിനാൽ , സനൽ  കുഞ്ഞമ്മാട്ടിൽ, ബിജി ഉറുമ്പിൽ ,ജയൻ ഒരപ്പാങ്കൽ എന്നിവരെയും പ്രവർത്തക സമിതി അംഗങ്ങളായി മറ്റ് 15  പേരെയും  തിരഞ്ഞെടുത്തു. കോട്ടയം രൂപതാധ്യക്ഷന്റെ അജപാലനാധികാരം ലോകമെമ്പാടും വ്യാപിപ്പിക്കണമെന്നും, അതിലൂടെ   ഓരോ ക്നാനായ മക്കളും കോട്ടയം രൂപതയുടെ അധികാര പരിധിയിൽ നില നിൽക്കണമെന്നും യോഗത്തിൽ  തീരുമാനമായി

സ്വന്തം ഇഷ്ടപ്രകാരം ക്നാനായക്കാരല്ലാത്ത ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നവർ സമൂഹത്തിലെ ഏതു നിലയിൽ ജീവിക്കുന്ന വ്യക്തിയായിരുന്നാലും , അവരെ തെക്കുംഭാഗ സമുദായക്കാരനായി അംഗീകരിക്കാൻ സാധിക്കില്ലെന്നും    മേല്പറഞ്ഞവരെ ഉൾപ്പെടുത്തിയുള്ള സഭാ സംവിധാനങ്ങളെ അംഗീകരിക്കാനാവില്ലെന്നും പ്രസ്‌തുത  യോഗം വിലയിരുത്തി. കേരളത്തിനു  വെളിയിൽ  വരുന്ന ക്നാനായ മിഷനുകൾ എന്ടോഗമസ് ആയി നിലനിർത്തുന്നതിനുള്ള ബോധവൽക്കരണം KSSS  ന്റെ നേതൃത്വത്തിൽ നടത്തുവാനും യോഗത്തിൽ തീരുമാനിച്ചു.  

നോൺ എന്ടോഗമസ് ആയ മിഷനുകളിൽ ചേരുവാൻ ഒരു ക്നാനായക്കാരനെ നിര്ബന്ധിക്കുവാൻ ആവില്ലെന്നും, ഇന്നാട്ടിൽ  കത്തോലിക്കാ വിശ്വാസം തുടരുന്ന ഒരു വ്യക്തിക്ക് നാട്ടിലെ സ്വന്തം ഇടവകയിൽ എല്ലാ വിധ ആല്മീയ സംരക്ഷണം ലഭിക്കുന്നതിനുള്ള സൗകര്യം നാട്ടിലെ KSSS നേതൃത്വവുമായി ചേർന്നു  നേടിയെടുക്കുനതിനുള്ള നടപടികൾ കൈക്കൊള്ളണമെന്നും യോഗത്തിൽ തീരുമാനമായി . കൂടാതെ പ്രവാസികളായ ക്നാനായക്കാരുടെ നീറുന്ന പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ വിളിക്കപ്പെട്ട  കേരളത്തിലെ KSSS ന്റെ പ്രവർത്തനങ്ങൾക്കു എല്ലാവിധ പിന്തുണയും ഭാവുകങ്ങളും   അറിയിച്  പങ്കെടുത്ത എല്ലാവർക്കും മറ്റു സഹായസഹകരണങ്ങൾ ചെയ്തവർക്കും നന്ദി പറഞ്ഞു യോഗ നടപടികൾ അവസാനിപ്പിച്ചു