Latest News

യൂറോപ്യൻ ക്നാനായ സംഗമത്തിന് സമാപനം

2018-07-05 02:25:15am | സിനോ ചാക്കോ

കാർഡിഫ്∙ ആറാമത് യൂറോപ്യൻ ക്നാനായ സംഗമം ക്നാനായ കുടിയേറ്റ സ്മരണകൾ പുതുക്കി സമാപിച്ചു. ശനിയാഴ്ച്ച രാവിലെ 9 മണിക്ക് കുറിയാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പൊലിത്ത മോർ ക്ലീമ്മീസ് നഗറിൽ വി. കുർബാന അർപ്പിച്ചു. തുടർന്ന് റാലിയും‌ം പൊതുസമ്മേളനവും നടന്നു. 

european-knanaya-sangamam-8

പൊതുസമ്മേളനം വലിയ മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് ജേക്കബ് അധ്യക്ഷത വഹിച്ചു. ഫാ. സജി ഏബ്രഹാം സ്വാഗതം ആശംസിച്ചു. ഫാ. ജോമോൻ പുന്നൂസ്, തോമസ് ജോസഫ്, ഏബ്രഹാം ചെറിയാൻ, ജിജി ജോസഫ് എന്നിവർ ആശംസകൾ നേർന്നു. ഡോ. മനോജ് ഏബ്രഹാം നന്ദി പറഞ്ഞു.

european-knanaya-sangamam-5

റാലിയിൽ യുകെയിലെ എല്ലാ പള്ളികളും ജർമനി, ഇറ്റലി, അയർലൻഡ് എന്നീ ഇടവകകളും പങ്കെടുത്തു. വിവിധ പള്ളികളുടെ കലാപരിപാടികൾ 2 മണിക്ക് ആരംഭിച്ചു. വൈകിട്ട് 8 മണിയോടെ ചടങ്ങുകൾ സമാപിച്ചു. തുടർന്ന് സന്ധ്യാപ്രാർഥനയും ആശീർവാദവും നടന്നു. 

european-knanaya-sangamam-4

1500 ൽ  അധികം സമുദായ അംഗങ്ങൾ സംഗമത്തിൽ സംബന്ധിച്ചതായി ഭാരവാഹികൾ പറഞ്ഞു. കാർഡിഫ് സെന്റ് ജോൺസ് ഇടവക നേതൃത്വം നൽകിയ സംഗമത്തിൽ സംബന്ധിച്ച എല്ലാവർക്കും ഇടവക വികാരി ഫാ. സജി ഏബ്രഹാം നന്ദി അറിയിച്ചു. ‌

european-knanaya-sangamam-2