Latest News

ചേർത്തല സംഗമം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

2018-07-11 02:30:34am | ജോസഫ്

ലണ്ടൻ∙ യുകെയിലെ ചേർത്തല സ്വദേശികളുടെ നാലാമത് സംഗമം ജൂൺ 26 ന് നടന്നു. പ്രസിഡെന്റ്റ് സാജു ജോസപ്പിന്റെ അധ്യക്ഷത്തിൽ കൂടിയ ചടങ്ങിൽ 

എഴുത്തുകാരി  സിസിലി ജോർജ് മുഖ്യതിഥിയായി പങ്കെടുത്തു. ഓക്സ്ഫോർഡ് മലയാളി അസോസിയേഷൻ രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങിൽ ആശംസാ പ്രസംഗം നടത്തി. ചാരിറ്റിയുടെ മഹനീയ സന്ദേശവും പകർന്നു കൊണ്ട് കഴിഞ്ഞ സംഗമത്തിൽ അംഗങ്ങൾ ചാരിറ്റിക്കായി സമാഹരിച്ച 68306 രൂപ അഹിൽ, ഉദയൻ എന്നിവർക്ക് നൽകിയതായി ചാരിറ്റി കോഓർഡിനേറ്റർ  സാജൻ മാടമന അറിയിച്ചു.

cherthala-sangamam1

 പ്രസിഡന്റ്  സാജു ജോസഫ്  സെക്രട്ടറി ടോജോ ഏലിയാസ് ട്രഷറർ  ജോൺ ഐസക്, ചാരിറ്റി കോഓർഡിനേറ്റർ സാജൻ മാടമന എന്നിവർക്ക് യോഗം നന്ദി രേഖപ്പെടുത്തി. തുടർന്ന് ചേർത്തല സംഗമത്തിന്റെ  2018-2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. സ്റ്റോക്ക് ഓൺ ട്രെൻറ്റിൽ നിന്നുള്ള റിജോ ജോൺ പ്രസിഡന്റായും ,സാജൻ മാടമന  സെക്രട്ടറി ആയും ജോസിച്ചൻ ജോൺ ട്രെഷറർ ആയും ഷെഫീൽഡിൽ നിന്നുള്ള ആനി പാലിയത്ത് ചാരിറ്റി കോഓർഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു.