Latest News

നാടകാചാര്യൻ വിജയകുമാറിനെ ആദരിച്ച് ക്രോയ്ടോൻ ഹിന്ദു സമാജം; ഗുരുപൂർണിമ ആഘോഷങ്ങൾ പൂർണമായി.

2018-07-16 02:24:40am | എ. പി. രാധാകൃഷ്ണൻ
ക്രോയ്ടോൻ: പുതുമയും പാരമ്പര്യവും  ഒത്തിണക്കി ക്രോയ്ടോൻ ഹിന്ദു സമാജം അണിയിച്ചൊരുക്കിയ ഈ മാസത്തെ സത്‌സംഗം ഗുരുപൂര്ണിമയുടെ പൂർണതയിൽ ഇന്നലെ വൈകീട്ട് നടന്നു. ക്രോയ്ഡനിലെ ലണ്ടൻ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളിൽ വെച്ച് നടന്ന സത്‌സംഗത്തിൽ ഭാരതീയ സംസ്കാരത്തിന്റെ നന്മകൾ ചേർത്ത് പിടിച്ചു ജീവിക്കുന്ന ഒട്ടനവധി കുടുംബങ്ങൾ പങ്കെടുത്തു. സത്‌സംഗത്തിന്റെ ഭാഗമായി  ഭജന, ഗുരുപൂർണിമ സന്ദേശം, ഗുരു വന്ദനം തുടങ്ങി പരിപാടികൾ സംഘടിപ്പിച്ചിരുന്നു. 
 
ഭക്തി സാന്ദ്രമായ ഭജനയ്ക്ക് ശേഷം യു കെ യിലെ ഹിന്ദു സമാജങ്ങളുടെ കൂട്ടായ്മയായ നാഷണൽ കൌൺസിൽ കഴിഞ്ഞ മാസം നടത്തിയ സംസ്‌കൃതി 2018 എന്ന പരിപാടിയിൽ പങ്കെടുത്ത്‌ കുട്ടികളുടെ ഭക്തിഗാന മത്സരത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ഗൗരി എന്ന കൊച്ചു മിടുക്കി അവാർഡിനർഹമായ "അമ്പാടി തന്നിലൊരുണ്ണി" എന്ന അതിമനോഹരമായ ഗാനം സദസിനു വേണ്ടി ആലപിച്ചു. 
പിന്നീട് അധ്യാപികകൂടിയായ ശ്രീമതി കെ. ജയലക്ഷ്മി ഗുരുവിന്റെയും ഗുരുപൂര്ണിമയുടെയും പ്രാധാന്യത്തെ കുറിച്ച് വിവരിച്ചു. അതിനു ശേഷം കഴിഞ്ഞ മൂന്നു ദശാബ്ദത്തിലേറെയായി  യു കെ യിലെ  നാടകവേദിയെ സമ്പന്നമാക്കികൊണ്ടിരിക്കുന്ന മഹനീയ വ്യക്തിത്വം ശ്രീ വിജയകുമാറിനെ ക്രോയ്ടോൻ ഹിന്ദു സമാജം ആദരിച്ചു. എണ്ണിയാൽ ഒടുങ്ങാത്ത സംഭാവനകൾ നൽകി യു കെ യിലെ കല സാംസ്കാരിക മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുന്ന ശ്രീ വിജയകുമാർ പിന്നിട്ട പടവുകൾ ഓരോന്നും വിവരിച്ചുകൊണ്ട് അദ്ദേഹത്തെ സദസിനു പരിചയപ്പെടുത്തിയത് ശ്രീ കെ നാരായണൻ ആയിരുന്നു. കേരള ചരിത്രം ആവിഷ്കരിച്ച തുടക്കത്തിലേ നാടകം മുതൽ ഏറ്റവും ഒടുവിൽ ചെയ്ത് ഭദ്രാപീഠം അടക്കം അനവധി നിരവധി മുഹൂർത്തങ്ങൾ സദസിനു പരിചയപെടുത്തുന്നതായിരുന്നു ശ്രീ നാരായണന്റെ അവതരണം.  നടനായും, നിർമ്മാതാവായും, സംവിധായകനായും, രചയിതാവായും എല്ലാ നിറഞ്ഞു നിൽക്കുന്ന ശ്രീ വിജയകുമാറിന്റെ വിശേഷങ്ങൾ വാക്കുക്കൾക്കും അപ്പുറം ആന്നെന്നു ശ്രീ നാരായണൻ അഭിപ്രായപ്പെട്ടു. 
 
ക്രോയ്ടോൻ ഹിന്ദു സമാജം പ്രസിഡണ്ട് ശ്രീ കുമാർ സുരേന്ദ്രൻ പൊന്നാട അണിയിച്ചു. സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവരെയും വിശിഷ്യാ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഇനിയും ഒരുപാട് നാടകങ്ങൾ ചെയ്യാൻ താല്പര്യത്തെ ഉണ്ടെന്നു മറുപടി പ്രസംഗത്തിൽ ശ്രീ വിജയകുമാർ പറഞ്ഞു. ഗുരുപൂരിമയുടെ പുണ്യത്തിൽ ഇത്തരത്തിൽ ഒരു ആദരം നൽകിയ ക്രോയ്ടോൻ ഹിന്ദു സമാജം പ്രവർത്തകരോടുള്ള നന്ദിയും അദ്ദേഹം പ്രകാശിപ്പിച്ചു. എല്ലാവരെയും ഉൾകൊണ്ടുകൊണ്ടുള്ള പരിപാടികൾ ആയിരിക്കും ക്രോയ്ടോൻ ഹിന്ദു സമാജം ഇനിയുള്ള മാസങ്ങളിൽ നടത്തുക എന്ന് പ്രസിഡണ്ട് ശ്രീ കുമാർ സുരേന്ദ്രൻ നന്ദി പ്രസംഗത്തിൽ പ്രസ്താവിച്ചു. മംഗളആരതിക്കു ശേഷം വിപുലമായ അന്നദാനം ഉണ്ടായിരുന്നു. ഇനിയുള്ള എല്ലാ മാസങ്ങളിലും എല്ലാ രണ്ടാമത്തെ ശനിയാഴ്ചയും ലണ്ടൻ റോഡിലുള്ള കെ സി ഡബ്യു എ ട്രസ്റ്റ് ഹാളിൽ ക്രോയ്ടോൻ ഹിന്ദു സമാജം സത്‌സംഗം ഉണ്ടായിരിക്കും എന്ന് സെക്രട്ടറി ശ്രീ പ്രേംകുമാർ അറിയിച്ചു. 
 
ക്രോയ്ടോൻ ഹിന്ദു സമാജത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ അറിയാനും ചേർന്ന് പ്രവർത്തിക്കാനും താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 
Kumar Surendran 07979352084, Ajisen 07889972689, Harsha Kumar 0749737163, Prem Kumar 07551995663 & Sreejith 07427417551