മലയാളം മിഷൻറെ പൂക്കാലം അവധിക്കാല ക്യാമ്പ്

2018-07-21 02:08:48am |
അവധിയ്ക്ക് കേരളത്തിൽ എത്തുന്ന മലയാളം മിഷൻ പഠിതാക്കൾക്കായി അവധിക്കാല ക്യാമ്പിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.തിരുവനന്തപുരം വേളി  യൂത്ത് ഹോസ്റ്റലിൽ വെച്ച് സംഘടിപ്പിക്കുന്ന ക്യാമ്പ് ഇന്ത്യയ്ക്ക് പുറത്തുനിന്നും എത്തുന്ന മലയാളം മിഷൻ വിദ്യാർത്ഥികൾക്ക് വേണ്ടി ഉള്ളതാണ്.
 
ഒരു രക്ഷകർത്താവ് കുട്ടിയെ അനുഗമിക്കേണ്ടതാണ്. താമസൗകര്യവും ഭക്ഷണവും സൗജന്യമായിരിക്കും.കേരളത്തിന്റെ പ്രകൃതി സൗന്ദര്യവും സാംസ്‌കാരിക വൈവിധ്യവും പരിചയപ്പെടുത്തുന്ന യാത്രകൾ,പാട്ട് കളരി,സിനിമാ പ്രദർശനം, കളിമൂല തുടങ്ങി വ്യത്യസ്തങ്ങളായ വിഭവങ്ങളാണ് ക്യാമ്പ് അംഗങ്ങളെ കാത്തിരിക്കുന്നത്.വിദ്യാർത്ഥികളെ അനുഗമിക്കുന്ന രക്ഷകർത്താക്കൾക്കായി പ്രത്യേക സെഷൻസും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടാകും.
 
പത്ത് വയസ്സ് മുതൽ പതിനാറു വയസ്സ് വരെ ഉള്ള വിദ്യാർത്ഥികൾക്കാണ് ക്യാമ്പിൽ പ്രവേശനം ലഭ്യമാക്കിയിരിക്കുന്നത്.ഇത് വരെ രജിസ്റ്റർ ചെയ്ത കുട്ടികളിൽ ഏറെയും ഗൾഫ് മേഖലയിൽ നിന്നുള്ള കുട്ടികളാണെങ്കിലും യു. കെ മലയാളം മിഷൻറെ പ്രത്യേക അഭ്യർത്ഥന മാനിച്ച് രജിസ്‌ട്രേഷൻ തീയതി ജൂലൈ ഇരുപത്തിയഞ്ച് വരെ നീട്ടിയിട്ടുണ്ട്.പത്ത് കുട്ടികൾക്ക് കൂടി രജിസ്‌ട്രേഷൻ സൗകര്യം,ഉള്ളതായി യുകെ മലയാളം മിഷൻ അറിയിച്ചു.
 
പൂക്കാലം ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ   മിഷൻ വെബ്‌സൈറ്റിൽ ലഭ്യമാക്കിയിരിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു നല്കുകുകയോ അല്ലെങ്കിൽ ചുവടെ കുടുക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്‌താൽ രജിസ്ട്രേഷനും അനുബന്ധ സഹായങ്ങളും ചെയ്തു നൽകും.യുകെ മലയാളം വിദ്യാർത്ഥികളുടെ സഹായങ്ങൾക്ക് ആയി കമ്മറ്റി അംഗമായ എസ് .എസ് ജയപ്രകാശ് ക്യാമ്പിൽ ഉണ്ടായിരിക്കും.

ജയപ്രകാശ്:9446933776