മലയാള സാഹി ത്യത്തിലെ കലാപ കാരി പൊൻകുന്നം വർക്കിയെ അനുസ് മരിച്ചു കൊണ്ട് ജ്വാല ഇ മാഗസിൻ ജൂലൈ ലക്കം പ് രസിദ്ധീകരിച്ചു

2018-07-28 02:27:49am |
പ്രവാസി മലയാളികളുടെ പ്രിയ ഓൺലൈൻ സാഹിത്യ മാസിക യുക്മ സാംസ്‌കാരിക വേദി പ്രസിദ്ധീകരിക്കുന്ന ജ്വാല ഇ മാഗസിൻറെ ജൂലൈ ലക്കം പ്രസിദ്ധീകരിച്ചു. കേരളത്തിലെ ആദിമനിവാസികളെ പരിചയപ്പെടുത്തുന്ന മഹേഷ് വി. എസ് എഴുതിയ ആരാണ് കേരളത്തിലെ ആദിമ നിവാസികൾ എന്ന ലേഖനം കേരളത്തിലെ ആദിമനിവാസികളെ കുറിച്ചുള്ള പ്രൗഢമായ ഒരു രചനയാണ്.
ആനുകാലിക വിഷയത്തെ നർമത്തിന്റെ മേമ്പൊടി ചേർത്ത് രചിച്ച ശ്രീജീഷ് ചെമ്മരത്തിന്റെ വിജയ് മല്യ ബസ്റ്റാന്റിൽ എന്ന കവിതയും അനഘ രാജിന്റെ ശവനോവ്, എംപി എഴുതിയ ശേഷക്രിയ എന്നീ കവിതകളും ഇ ലക്കത്തിലെ മനോഹരമായ രചനകളാണ്.
 
പതിവ് പോലെ ജോർജ്ജ് അറങ്ങാശ്ശേരിയുടെ പംക്തി സ്മരണകളിലേക്ക് ഒരു മടക്കയാത്രയിൽ തന്റെ കോഴിക്കോടൻ ജീവിതാനുഭവങ്ങളിലെ ഹൃദയസ്പർശിയായ ഒരു അനുഭവം വിവരിക്കുന്നു.
മലയാള സാഹിത്യത്തിലെ കലാപകാരിയായ പൊൻകുന്നം വർക്കിയെ ഗോപാൽ കൃഷ്ണൻ അനുസ്മരിക്കുന്നു പൊൻകുന്നം വർക്കി: ശപിച്ചുകൊണ്ടേയിരിക്കും  ആ കലപ്പ എന്ന ലേഖനത്തിൽ. എബിൻ മാത്യുവിന്റെ ഒരു ആത്മഹത്യക്ക് മുൻപുള്ള കുറെ ചിന്തകൾ, ബിന്ദു എം.വി  രചിച്ച വഴി പിരിയുന്നതിനു മുൻപ് എന്നീ കഥകളും ജ്വാലയുടെ ഈ ലക്കത്തെ സമ്പന്നമാക്കുന്നു. 
 
കൂടാതെ ഗിരി ബി വാരിയർ എഴുതിയ നർമ്മ കഥ നൂറു കൊടിയും ഒരു ഹമ്മറും, ഋഷി മാസ്  എഴുതിയ ലേഖനം ഇഷികാവ ഗാമോൻ; ജാപ്പാനിലെ വെള്ളായണി പരമു, കെ ആർ ഹരിയുടെ  യാത്രാനുഭവം ചന്ദനമരങ്ങൾ കടന്ന് എന്നീ രചനകളും വായനക്കാരെ വായനയുടെ പുതിയൊരു ലോകത്തേക്ക് നയിക്കും.
 
ജ്വാല ഇ മാഗസിന്റെ ജൂലൈ ലക്കം വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ പ്രസ് ചെയ്യുക