Latest News

ജന്മ നാടിന് സ്വാന്തനമേകാൻ മെഡ്‌വേ മലയാളികളുടെ സ്വാന്തനം 20182 സെപ്തംബര് 22ന്

2018-09-11 01:46:13am | മാത്യു പുളിക്കത്തൊട്ടിൽ
പ്രളയബാധിത  പ്രദേശങ്ങളുടെ പുനരുദ്ധാന പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ മെഡ്‌വേ മലയാളികൾ ഒന്നുചേർന്ന് സെപ്തംബര് 22 നു "സ്വാന്തനം 2018 "  എന്ന പരിപാടി സംഘടിപ്പിക്കുന്നു.
കെന്റിലെ അഞ്ചു പട്ടണങ്ങൾ  ഒന്നുചേർന്ന മെഡ്‌വേയിലെ  മലയാളി അസ്സോസ്സിയേഷനുകളായ  മെഡ്‌വേ കേരളാ  കമ്മ്യൂണിറ്റിയും കെന്റ്  മലയാളി അസ്സോസ്സിയേഷനുമാണ് ജന്മ നാട്ടിലെ സഹോദരങ്ങൾക്ക് കൈത്താങ്ങാകുവാനായ് കൈകോർക്കുന്നത്.

പ്രളയം ദുരിതം വിതച്ച മലയാളക്കരയുടെ കഷ്ടതയിലും സർവ്വതും നഷ്ടപ്പെട്ട  ആയിരങ്ങളുടെ മനോവേദനയിലും പങ്കുചേർന്ന്‌ MKC യും KMA  യും സംയുക്തമായി നടത്താനിരുന്ന ഓണാഘോഷ പരിപാടികൾ റദ്ധാക്കിയിരുന്നു. പത്തു വർഷത്തിലേറെയായി ഓണഘോഷവും ക്രിസ്മസ് ആഘോഷവും പുതുവത്സരാഘോഷവും  വ്യത്യസ്തമായി  നടത്തിയിരുന്ന മെഡ്‌വേ മലയാളികൾ ആദ്യമായി  ഒത്തുചേരുന്ന ഉത്സാഹത്തിമിർപ്പിലാണ്.

മെഡ്‌വേ  മലയാളികൾ നിർദ്ദേശിക്കുന്ന ദുരിതബാധിതരായവരിൽ നിന്നും തെരെങ്ങേടുക്കപ്പെടുന്നവർക്കു  തന്നെ സ്വാന്തനം 2018 ലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും കൈമാറുന്നു എന്ന പ്രത്യേകതയും  ഈ പരിപാടിക്കുണ്ട്. ഇടനിലക്കാരും നേതാക്കന്മാരും പ്രവാസികൾ നൽകുന്ന സഹായത്തിന്റെ  പങ്കു പറ്റുന്നത് ഒഴിവാക്കി അർഹരായവർക്ക്‌ നേരിട്ട് സഹായമെത്തിക്കുകയാണ് സ്വാന്തനം 2018  വിഭാവനം ചെയ്യുന്നത്.
 
കാര്യാസ്തൻ  എന്ന മലയാള സിനിമയിലെ "മലയാളിപ്പെണ്ണേ " എന്ന സുപ്പർഹിറ്റു  ഗാനമുൾപ്പെടെ  നിരവധി മലയാള സിനിമയിലും തമിഴ്, തെലുങ്ക് സിനിമകളിലും പിന്നണി ഗായികയായി തിളങ്ങിയ, ഒപ്പം മലയാളത്തിലെ ഏതാണ്ടെല്ലാ TV  ചാനലുകളിലും സംഗീതപരിപാടികൾ അവതരിപ്പിച്ചും സൂര്യാ സിംഗർ  എന്ന പരിപാടിയിലെ അവതരികയായതും മലയാളി മനസ്സിൽ ഇടം നേടിയ  ഡെൽസി നൈനാൻ അവതരിപ്പിക്കുന്ന സംഗീത നിശ  സ്വാന്തനം 2018  നു മാറ്റു കൂട്ടും