Latest News

"മലയാളം" സംഘടിപ്പിക്കുന്ന വിദ്യാരംഭവും മെറിറ്റ് ഈവനിങ്ങും ഒക്ടോബർ 19 ന്

2018-09-12 02:37:43am | സെബി സെബാസ്റ്റ്യൻ

അയർലൻഡ്∙ അയർലൻഡിലെ  പ്രമുഖ കലാ -സാംസ്കാരിക സംഘടനയായ "മലയാളം" ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വർഷം  വിജയദശമി  ദിനമായ  ഒക്ടോബര് 19 വെള്ളിയാഴ്ച  വൈകിട്ട് 4ന്  ഫിർഹൗസിലുള്ള സൈന്റോളോജി ഹാളിൽ പരമ്പരാഗത രീതിയിൽ നടത്തും. .പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ വര്ഷം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത് . മഹാരാജാസ് കോളജിൽ നിന്ന് എംഎ  മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ സുഭാഷ് ചന്ദ്രൻ , വിദ്യാർത്ഥി ആയിരിക്കെ എഴുതിയ "ഘടികാരങ്ങൾ നിലക്കുന്ന സമയം" എന്ന കഥയ്ക്ക് 1994 ൽ മാതൃഭൂമി വിഷു പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യകഥാ സമാഹാരവും( ഘടികാരങ്ങൾ നിലക്കുന്ന സമയം ), ആദ്യ  നോവലും ( മനുഷ്യന് ഒരു ആമുഖം ) യഥാക്രമം  2001 ലും 2011 ലും കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടി  .ഈ നോവലിന് കേന്ദ്ര  സാഹിത്യ അക്കാദമി പുരസ്കാരം , ഓടക്കുഴൽ പുരസ്കാരം, വയലാർ അവാർഡ്, ബഷീർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ കൂടി ലഭിച്ചിട്ടുണ്ട്    .

മെറിറ്റ് ഈവനിങ്

വിദ്യാരംഭത്തിന് ശേഷമുള്ള മെറിറ്റ്  ഈവനിങ്ങിൽ ഈ വർഷം ജൂനിയർ സെർട്ട്  , ലിവിങ് സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളി വിദ്യാർഥികളെ  ആദരിക്കും . ഓരോ വിഭാഗത്തിലും  ഏറ്റവുംകൂടുതൽ മാർക്ക് വാങ്ങിയ 3 പേർക്ക് വീതം മലയാളം പ്രത്യേകം രൂപകൽപന ചെയ്ത മെമെന്റോ സമ്മാനിക്കും. ജൂനിയർ സെർട്ടിനു  കുറഞ്ഞത് 7 A യും ലിവിങ് സെർട്ടിന് കുറഞ്ഞത് 500 പോയിന്റും നേടിയ വിദ്യാർഥികളെ മാത്രമേ അവാർഡിനായി പരിഗണിക്കുകയുള്ളൂ. വിദ്യാർഥികൾ സെപ്റ്റംബർ 30 നു മുൻപായി മാർക് ലിസ്റ്റിന്റെ  കോപ്പി  iemalayalam@gmail.com എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ  ഏൽപ്പിക്കുകയോ ചെയ്യേണ്ടതാണ് .

ചെറുകഥാ മത്സരം 

പ്രവാസികളുടെ സർഗ്ഗവാസനകളെ പ്രത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയർ ( 18 വയസ്സുവരെ ) ,സീനിയർ ( 18 വയസ്സിനു മുകളിൽ ) വിഭാഗങ്ങളിലായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു . രചനകൾ  ഇംഗ്ളീഷിലോ മലയാളത്തിലോ അയക്കാം .ഇവ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളതാകരുത് . രചനകൾ സെപ്റ്റംബർ 30 നു മുൻപായി iemalayalam@gmail.com എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ  ഏൽപ്പിക്കുകയോ ചെയ്യേണ്ടതാണ് . ലഭിക്കുന്ന ചെറുകഥകൾ സുഭാഷ് ചന്ദ്രൻ വിലയിരുത്തി, വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനം നൽകുകയും ചെയ്യും .

കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകൾ റജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു "മലയാളം" ഭാരവാഹികൾ അറിയിച്ചു .

രാജൻ ദേവസ്യ -087 0573885

വിജയാനന്ദ് -    087 7211654

എൽദോ ജോൺ -089 4126421

സെബി സെബാസ്റ്റ്യൻ - 087 2263917