ഓണാഘോഷവും, ആർ ഭാടങ്ങളും ഒ ന്നും ഇല്ലാതെ നവ കേരളം പടു ത്തുയർത്താൻ ഫ ണ്ട് ശേഘരണ ത്തിനായി ഒ ന്നായി കൈകോർ ത്ത് കവന്റി കേ രളാ കമ്മ്യൂണി റ്റി

2018-09-21 02:12:00am | ഷിന്‍സണ്‍ മാത്യു

മാസങ്ങൾക്ക് മുമ്പ് തയ്യാറെടുപ്പുകൾ തുടങ്ങി അതിവിപുലമായി നടത്താനിരുന്ന ഓണാഘോഷവും, ആർഭാടങ്ങളും വെട്ടിചുരുക്കി കേരളം പടുത്തുയർത്താൻ ഒന്നായി കൈകോർത്ത് ഭുരിതാശ്വാസ ഫണ്ട് ശേഘരണത്തിനായി നാളെ കവന്റി കേരളാ കമ്മ്യൂണിറ്റി വില്ലൻഹോൾ സോഷ്യൽ ക്ളബിൽ ഒന്നിച്ച് ചേരുന്നു.

യുക്കെയിലെ വലിയ അസോസിയേഷനിൽ ഒന്നായ കവന്റി കേരളാ കമ്മ്യൂണിറ്റി (CKC) മാസങ്ങൾക്ക് മുബ് ഒരുക്കങ്ങൾ തുടങ്ങി അതിവിപുലമായി നടത്തുവാതിരുന്ന ഓണാഘോഷവും, ആർഭാടങ്ങളും, എല്ലാ വർഷവും ആഘോഷമാക്കി നടത്താറുള്ള സൗഹ്രുത വടം വലി മത്സരവും, പുലി കളിയും എല്ലാം മാറ്റി വെച്ചും, ചിലവുകൾ പരമാവതി കുറച്ചും “കേരളത്തിന് വേണ്ടി” ഒന്നിച്ച് ഫണ്ട് ശേഖരണത്തിനായി “CKC Onam - A Tribute to Kerala Flood Victims” നടത്താൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

അംഗങ്ങളിൽ നിന്നും സമാഹരിച തുകയോടാപ്പം നല്ല ഒരു തുക ഈ ഫണ്ട് ശേഘരണത്തിലൂടെ സമാഹരിച്ച്
ഒരു നവ കേരളം പടുത്തുയർത്തുവാനായി മുഖ്യമന്ത്രിയുടെ ഭുരിതാശ്വാസ നിധിയിലേക്ക് അയച്ചു കൊടുക്കാൻ തയാറായികൊണ്ടിരിക്കുന്നു.

ഉച്ചക്ക് ഉച്ചഭക്ഷണത്തോടെ തുടങ്ങി കുട്ടികളുടെ കലാപരുപാടികളും, ഫണ്ട് ശേഘരണ പരുപാടികളും, കവന്റിക്കകത്തും പുറത്തുനിന്നും ഉള്ള പ്രശസ്തരായ പാട്ടുകാരടങ്ങുന്ന ഗാനമേളയം ഉണ്ടായിരിക്കുന്നതാണെന്ന് സികെസി പ്രസഡന്റ് ജോർജുകുട്ടി വടക്കേകുറ്റ് അറിയിച്ചിട്ടുണ്ട്.