Latest News

ന്യൂകാസിലിൽ നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്‍ലാൻഡ് റീജനൽ കലാമേളയ്ക്ക് സമാപനം

2018-09-22 02:09:32am | ഷൈമോൻ തോ‌ട്ടുങ്കൽ

ന്യൂകാസിൽ∙ യുകെയിലെ പ്രവാസി മലയാളികളുടെ ദേശീയ കലാ മാമാങ്കത്തിന് കേളികൊട്ടുയർത്തി യുക്മയുടെ ദേശീയ കലാമേളയ്ക്ക് മുന്നോടിയായുള്ള ആദ്യ കലോൽസവം നോർത്ത് ഈസ്റ്റ് ആൻഡ് സ്കോട്‍ലാൻഡ് റീജനൽ കലോത്സവത്തിന് ന്യൂകാസിലിൽ വർണാഭമായ സമാപനം. ന്യൂകാസിൽ മാൻ അസോസിയേഷൻ ആതിഥേയത്വം അരുളിയ കലാമേളയിൽ യുക്മ അംഗങ്ങളായ നോർത്ത് ഈസ്റ്റിലെയും സ്കോട്‍ലാൻഡിലെയും വിവിധ മലയാളി അസോസിയേഷനുകൾ പങ്കെടുത്തു. 

malayali-association-of-north-east

ന്യൂകാസിൽ ഫെനം ഇംഗ്ലീഷ് മാർട്ടയേർസ് ഹാളിൽ നടന്ന മുഴുദിന പരിപാടിയിൽ യുക്മയുടെ കലോത്സവ മാനുവൽ അനുസരിച്ചുള്ള വിവിധ കലാപരിപാടികളിൽ അംഗങ്ങൾ മാറ്റുരച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങൾ രാവിലെ യുക്മ ദേശീയ വൈസ് പ്രസിഡന്റ് ഡോ .ദീപ ജേക്കബ് ഉദ്ഘാടനം ചെയ്തു. മാൻ അസോസിയേഷൻ ഗവേർണിങ് ബോഡി ഗവർണർ ഷെല്ലി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. 

dance

ഷൈമോൻ തോട്ടുങ്കൽ സ്വാഗതം ആശംസിച്ച യോഗത്തിൽ യുക്മ പ്രതിനിധി ജിജോ മാധവപ്പള്ളിൽ , മാൻ അസോസിയേഷൻ രക്ഷാധികാരി വർഗീസ് തെനംകാല , സ്കോട്ലൻഡിൽ നിന്നുള്ള അസോസിയേഷനെ പ്രതിനിധീകരിച്ചെത്തിയ സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ജിബി ജോസ് വാഴക്കുളം യോഗത്തിനു നന്ദി അർപ്പിച്ചു , രാജു എബ്രഹാം , എൽദോ പോൾ , ഹണി  ബാബു , റോബിൻ പൗലോസ് ,ആൻ സുനിൽ , ഷേർളി ബിജു  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . മാൻ അസോസിയേഷൻ സ്പോർട്സ് ഡേയിൽ  സമ്മാനാർഹരായവർക്കുള്ള സമ്മാനദാനവും പരിപാടിയോടനുബന്ധിച്ചു നൽകി.

thiruvathira-uk