ഈസ്റ്റ് ആംഗ്ലിയ റീജിയൻ കലാമേള ഒരുക്കങ്ങൾ പൂർത്തിയാകുന്നു; സുജു ജോസഫ് മുഖ്യാതിഥി, അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ ഉദ്‌ഘാടകൻ.

2018-09-23 04:15:59am | റജി നന്തികാട്ട് ( പി. ആർ. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മയുടെ പ്രബല റീജിയനായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി റീജിയൻ പ്രസിഡന്റ് ബാബു മങ്കുഴിയിൽ അറിയിച്ചു. 2018 ഒക്ടോബർ 6 ന്  ബാസിൽഡണിലെ ദി ജെയിംസ് ഹോൺസ്‌ബി സ്കൂളിൽ മൂന്ന് വേദികളിലായി കലാമേളയുടെ മത്സരങ്ങൾ നടക്കും. ബാസിൽഡൺ മലയാളി അസ്സോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന കലാമേളയുടെ വിജയത്തിനായി വൻ ഒരുക്കങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്.

കലാമേളയോടനുബന്ധിച്ചു നടക്കുന്ന പൊതു സമ്മേളനത്തിൽ റീജിയൻ പ്രസിഡണ്ട് ബാബു മങ്കുഴിയിൽ അധ്യക്ഷത വഹിക്കും. കലാമേളയുടെ ഔപചാരികമായ ഉദ്‌ഘാടനം യുക്മ മുൻ ദേശീയ അധ്യക്ഷൻ അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ നിർവഹിക്കും. യുക്മ ദേശീയ വൈസ്. പ്രസിഡണ്ട് സുജു ജോസഫ് മുഖ്യ അതിഥി  ആയിരിക്കും , യുക്മ ദേശീയ ജോ.സെക്രട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ് തുടങ്ങിയവർ പങ്കെടുക്കും.

മൂന്ന് വേദികളിലായി നടക്കുന്ന മത്സരങ്ങൾക്ക്  പങ്കെടുക്കുന്നവർ പേരുകൾ സെപ്തംബർ 30 നകം  രജിസ്റ്റർ ചെയ്യണമെന്ന് റീജിയൻ സെക്രെട്ടറി ജോജോ തെരുവൻ അറിയിച്ചു. ചിട്ടയായ പരിശീലനത്തിന് ശേഷം അംഗ അസ്സോസിയേഷനുകളിൽ നിന്നും എത്തുന്ന മത്സരാർത്ഥികൾ കാഴ്ച്ച വെക്കുന്ന കലാപ്രകടനങ്ങൾ   നല്ലൊരു ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും. കലാമേള. നാഷണൽ കാലമേളയുടെ നിയമാവലി പാലിച്ചു നടക്കുന്ന കലാമേളയുടെ വിജയത്തിനായി കുഞ്ഞുമോൻ ജോബിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ആണ്  ഒരുക്കിയിട്ടുള്ളത്.  

കൂടുതൽ വിവരങ്ങൾക്ക് റീജിയൻ സെക്രട്ടറി ജോജോ തെരുവാനുമായി ( 07753329563 ) ബന്ധപ്പെടാവുന്നതാണ്.