Latest News

ഈസ്റ്റ് ആംഗ്ലിയ കലാമേള ശനിയാഴ്ച് ബാസിൽഡനിൽ; ഒരുക്കങ്ങൾ പൂർത്തിയായി

2018-10-05 02:17:04am | റജി നന്തികാട്ട് ( പി. ആർ. ഒ; യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ )

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2018 ലെ  റീജിയൻ കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 2018 ഒക്ടോബർ ആറാം തീയതി ശനിയാഴ്ച്ച രാവിലെ ഒൻപത്‌ മണി മുതൽ ബാസിൽഡൺ  ദി ജെയിംസ് ഹോൺസ്‌ബി സ്കൂൾ സമുച്ചയത്തിൽ വിവിധ വേദികളായിലായി അരങ്ങേറുന്ന കലാമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ് അറിയിച്ചു.  അംഗ അസ്സോസിയേഷനുകളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ പരിശീലനത്തിന്റെ അവസാനഘട്ടം നടക്കുകയാണ്.

രാവിലെ ഒൻപത് മണിക്ക് തന്നെ മത്സരങ്ങൾ വേദികളിൽ ആരംഭിക്കും. മേളയോടനുബന്ധിച്ചു  റീജിയൻ പ്രസിഡണ്ട് അദ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനത്തിൽ യുക്മ മുൻ ദേശീയ അദ്യക്ഷൻ അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിൽ കലാമേള ഔപചാരികമായി ഉദ്‌ഘാടനം ചെയ്യും. വേദിയിൽ മുഖ്യാഥിതിയായി യുക്മ നാഷണൽ  വൈസ് പ്രസിഡണ്ട് സുജു ജോസഫ്, യുക്മ ബോട്ട് റേസ് കോർഡിനേറ്റർ   എബി സെബാസ്റ്റ്യൻ, ജാൻസി രഞ്ജിത്, നാഷണൽ ജോയിന്റ് സെക്രെട്ടറി ഓസ്റ്റിൻ അഗസ്റ്റിൻ, കലാമേള കൺവീനർ കുഞ്ഞുമോൻ ജോബ്,റീജിയൻ സെക്രട്ടറി ജോജോ തെരുവൻ എന്നിവർ സന്നിഹിതരായായിരിക്കും.

കലാമേളയുടെ വിജയത്തിനായി വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു. ഷാജി വർഗീസ്, അലക്സ് ലൂക്കോസ്, സിമി സതീഷ്, സജിലാൽ വാസു തുടങ്ങിയവർ റെജിസ്ട്രേഷനുകൾ നിയന്ത്രിക്കും. മൂന്ന് വേദികളിൽ നടക്കുന്ന മത്സരങ്ങൾക്ക് സോണി ജോർജ്ജ്, ബിനോയ്, ദീപ ഓസ്റ്റിൻ, റോണി ജേക്കബ് ( സ്റ്റേജ് 1 ), ജെയിംസ്, സൂരജ് സുധാകരൻ, മനോജ് ജോസഫ് ( സ്റ്റേജ് 2 ), ബിജു അഗസ്റ്റിൻ, സലീന സജീവ്,മുജീബ് മുഹമ്മദ് ഇസ്മായീൽ ( സ്റ്റേജ് 3 ) എന്നിവർ അടങ്ങുന്ന കമ്മറ്റിക്ക് ആയിരിക്കും നിയന്ത്രണം. ഓഫീസ് നിർവഹണത്തിനായി ബിജീഷ് ചാത്തോത്, മാത്യു വർക്കി, ഓസ്റ്റിൻ ഓഗസ്റ്റിൻ എന്നിവരോടൊപ്പം ഓഫീസ് നിർവഹണ സഹായിയായി ജിജി നട്ടാശേരിയും ഉണ്ടായിരിക്കും. അപ്പീൽ കമ്മറ്റിക്ക് ബാബു മങ്കുഴിയിൽ, കുഞ്ഞുമോൻ ജോബ്, ജോജോ തെരുവൻ എന്നിവർ നേതൃത്വം നൽകും .

കലാമേളക്ക് ആതിഥേയത്വം വഹിക്കുന്ന ബാസിൽഡൺ മലയാളി അസോസിയേഷന്റെ അംഗങ്ങൾ എല്ലാവരും അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. ഫ്രാൻസിസ് കവളക്കാട്ടിലിന്റെയും  സെക്രട്ടറി ജോജിയുടെയും നേതൃത്വത്തിൽ കലാമേളയുടെ വിജയത്തിനായി രൂപീകരിച്ചിരിക്കുന്ന കമ്മറ്റികളോടൊപ്പം പ്രവർത്തിക്കും.

കലാമേളയിൽ പങ്കെടുത്ത് കലാമേള ഒരു വൻവിജയമാക്കുവാൻ എല്ലാവരെയും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ എക്സിക്യൂട്ടീവ് കമ്മറ്റി ക്ഷണിക്കുന്നു.

വേദിയുടെ വിലാസം:
The James Hornsby School
Leinster Road, Basildon
SS15 5NX