Latest News

"നൃത്താഞ്ജലി ആൻഡ് കലോത്സവം 2018"

2018-10-16 02:46:43am |

ഡബ്ലിൻ: വേൾഡ് മലയാളി കൗണ്‍സിൽ, അയർലൻഡ് പ്രോവിൻസിന്റെ 'നൃത്താഞ്ജലി ആൻഡ് കലോത്സവം 2018' -ന്റെ ഭാഗമായി നടത്തുന്ന പ്രസംഗം, ചെറുകഥ മൽസരങ്ങളുടെ വിഷയങ്ങൾ പ്രഖ്യാപിച്ചു.

ജൂനിയർ വിഭാഗം മലയാളം പ്രസംഗം:  വിഷയം: പുനചംക്രമണം, പുനരുപയോഗം, സീനിയർ വിഭാഗം മലയാളം പ്രസംഗം: ഞാൻ അയർലൻഡിലെ പ്രധാനമന്ത്രി ആണെങ്കിൽ. മലയാളം ചെറുകഥാ രചന സീനിയർ വിഷയം: യാത്ര. ഇംഗ്ലീഷ് വിഭാഗം:  Elocution -Junior Topic: "Recycle , Reuse", Elocution -Senior Topic: "If I was the Prime minister of Ireland"

ഡബ്ല്യുഎംസിയുടെ നൃത്താഞ്ജലി ആൻഡ് കലോത്സവം 2018 ന്റെ സൈറ്റിലൂടെ ഒക്ടോബർ 20 വരെ മത്സരങ്ങൾക്ക് റജിസ്റ്റെർ ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി മാത്രമേ റജിസ്ട്രേഷൻ സ്വീകരിക്കുകയുള്ളൂ. റജിസ്ട്രേഷൻ ഫീസ് ഉണ്ട്. http://www.nrithanjali.com. നവംബർ രണ്ട്, മൂന്ന് തീയതികളിൽ ഗ്രിഫിത്ത് അവന്യുവിലുള്ള 'Scoil Mhuire National Boys School' ലാണു പരിപാടി അരങ്ങേറുന്നത്.