Latest News

യുക്മ നാഷണൽ കലാമേള ചരിത്രം രചിക്കും- ആയിരത്തിൽപരം മത്സരാർത്ഥികൾ;

2018-10-26 02:48:52am | ബാലസജീവ് കുമാർ
ദശവത്സരാഘോഷ നിറവിൽ നിൽക്കുന്ന യുക്മ, ഒൻപതാമത് നാഷണൽ കലാമേളയ്ക്ക് അരങ്ങൊരുക്കുമ്പോൾ അടങ്ങാത്ത ആവേശവുമായി യു കെ യിലെ മലയാളി സമൂഹം അരംഗത്തെത്തുമെന്ന് തീർച്ചയായിരിക്കുകയാണ്. കലാമേളയുടെ നടത്തിപ്പിനായി നിർമ്മിച്ച പുതിയ വെബ് സൈറ്റ് ഉപയുക്തമാക്കിയപ്പോൾ എല്ലാ റീജിയനുകളിലും നിന്നുള്ള തീർച്ചയായ മത്സരാർത്ഥികളുടെ വിവരങ്ങൾ എത്തിയപ്പോൾ മത്സരാർത്ഥികളുടെ എണ്ണം ആയിരത്തിൽ കവിയുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 
 
മൂന്നുപ്രാവശ്യം ഓവറോൾ കിരീടം ചൂടിയ മിഡ്‌ലാൻഡസ് റീജിയൻ 152 മത്സരാർത്ഥികളുമായി അരംഗത്തെത്തുമ്പോൾ മറ്റു റീജിയനുകൾ എല്ലാം തന്നെ അതിൽ കവിയുന്ന മത്സരാർത്ഥികളുമായാണ് കലാമേളക്കെത്തുന്നത്.  യു കെ യിലെ ഒരു കോണിൽ ആണ് എന്നും, വിവിധ റീജിയനുകൾക്ക് ഷെഫിൽഡിൽ എത്താൻ അധികസമയം എടുക്കുമെന്നും ഉള്ള അസൗകര്യങ്ങൾ കണക്കിലെടുത്ത് കലാമേളയിലെ പ്രാതിനിധ്യം കുറയുമെന്നുള്ള ഭീതിക്ക് അടിസ്ഥാനമില്ല. കേരളത്തെ ഗ്രസിച്ച പ്രളയവും, അതിവർഷവും മൂലമുള്ള കെടുതികൾക്ക് സഹാനുഭൂതിയായി യു കെ യിലെ മലയാളി സംഘടനകൾ ആഘോഷങ്ങൾ ഒഴിവാക്കി എങ്കിലും, യുക്മ കലാമേളയുടെ പ്രസക്തി തിരിച്ചറിഞ്ഞ യു കെയിലെ കലാ- സാംസ്കാരിക കൂട്ടായ്മയുടെ വിജയമായിരിക്കും ഇത്തവണത്തെ നാഷണൽ കലാമേള.
 
കലാമേളയുടെ വിജയത്തിനായി ആതിഥേയരായ യോർക്ക്‌ഷെയർ ആന്റ് ഹംബർ റീജിയനും, ഷെഫിൽഡ് കേരളാ കൾച്ചറൽ ആസ്സോസിയേഷനുമൊപ്പം, യുക്മ നാഷണൽ കമ്മിറ്റി വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. പെനിൻസ്റ്റൺ ഗ്രാമർ സ്‌കൂളിൽ കലാമേള ദിവസം രാവിലെ മുതൽ എത്തി ചേരുന്നവർക്ക് ആവശ്യമായ നിർദ്ദേശങ്ങളുമായി സ്ഥലവാസികളായ വോളന്റിയര്മാരുടെ ഒരു നിര തന്നെ ഉണ്ടാകും. ആവശ്യമായ പാർക്കിങ്ങും, മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത് വ്യക്തമാക്കുന്നത് വോളണ്ടിയർ മാരാണ്. 
 
കലാമേളയുടെ നടത്തിപ്പിനായി വിപുലമായ കമ്മിറ്റിയെയാണ്  നാഷണൽ കമ്മിറ്റി ചുമതല ഏൽപ്പിച്ചിരിക്കുന്നത്. യുക്മ നാഷണൽ പ്രസിഡണ്ട് മാമ്മൻ ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ജനറൽ കൺവീനർ യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസും, ചീഫ് കലാമേള കോർഡിനേറ്റർ ഓസ്റ്റിൻ അഗസ്റ്റിനും ആണ്. വൈസ് ചെയര്മാന്മാരായി യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് ഡോക്ടർ ദീപ ജേക്കബും, യോർക്ക്‌ഷെയർ ആന്റ് ഹംബർ റീജിയൻ പ്രസിഡണ്ട് കിരൺ സോളമനും പ്രവർത്തിക്കുന്നു. കലാമേള കമ്മിറ്റി ഫിനാൻസ് മാനേജരായി യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ് ചുമതല വഹിക്കും. ജോയിന്റ് കൺവീനർമാരായി യുക്മ നാഷണൽ വൈസ് പ്രസിഡണ്ട് സുജു ജോസഫ്, ഷെഫിൽഡ് കേരളാ കൾച്ചറൽ ആസ്സോസിയേഷൻ പ്രസിഡണ്ട് വർഗീസ് ഡാനിയേൽ,  യോർക്ക്‌ഷെയർ ആന്റ് ഹംബർ റീജിയൻ സെക്രട്ടറി  ജസ്റ്റിൻ എബ്രഹാമും ചുമതല വഹിക്കും.

വിധികർത്താക്കളെ ക്രമീകരിക്കുന്നതിന്റെ ചുമതല നാഷണൽ ജോയിന്റ് സെക്രട്ടറി സിന്ധു ഉണ്ണിയും ,  ജയകുമാർ നായർക്കുമാണ്. ഓർഗനൈസിംഗ് കമ്മിറ്റിയിൽ പരിചയ സമ്പന്നരായ മുൻ നാഷണൽ പ്രസിഡന്റുമാരായ  ഫ്രാൻസീസ് മാത്യു, വിജി കെ പി, വർഗീസ് ജോൺ എന്നിവരും  സെക്രട്ടറിമാരായ , ബാലസജീവ് കുമാർ, സജീഷ് ടോം എന്നിവരുമാണ് ചുമതല വഹിക്കുന്നത്. 
   
യുക്മ നാഷണൽ കലാമേളയിലെ മറ്റു കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.
 
ഹോസ്പിറ്റാലിറ്റി കോർഡിനേറ്റർസ്:  എബി സെബാസ്റ്റ്യൻ, ബെന്നി അഗസ്റ്റിൻ, ഷാജി തോമസ്, ബീന സെൻസ് 
 
പ്രോഗ്രാം കോർഡിനേറ്റർസ്: ബാബു മങ്കുഴി, ഡിക്സ് ജോർജ്, വർഗീസ് ചെറിയാൻ , ലാലു ആന്റണി, ഷീജോ വർഗീസ്, സുരേഷ് കുമാർ, ജോമോൻ കുന്നേൽ, കുഞ്ഞുമോൻ ജോബ്, തമ്പി ജോസ്, ബിജു പെരിങ്ങത്തറ.
 
പബ്ലിസിറ്റി ആൻഡ് മീഡിയ 
അനീഷ് ജോൺ,ബിജു തോമസ്, ബിനു ജോർജ്ജ് , ജിനു  സി വർഗീസ് 
 
റിസപ്ക്ഷൻ കമ്മിറ്റി 
ദീപ ജേക്കബ്, സിന്ധു  ഉണ്ണി, നിമിഷ റോജിമോൻ, ദീപ ഓസ്റ്റിൻ 
 
ഇൻഫർമേഷൻ ഡെസ്ക് 
ടിറ്റോ തോമസ്, സി എ ജോസഫ്  ദേവലാൽ സഹദേവൻ, സജി സേതു, ലാലിച്ചൻ ജോർജ്, ജോയി ജോസഫ് 
 
രെജിസ്ട്രേഷൻ 
പീറ്റർ താണോലിൽ,  അനിൽ വർഗീസ്, നോബി കെ ജോസ്, ജോർജ്ജ് തോമസ്, അബ്രഹാം പൊന്നുംപുരയിടം, ടോമി കോലഞ്ചേരി, പോൾ ജോസഫ്, ജിമ്മി ജോസഫ്,സാജു പോൾ, സീന ഷാജു.
 
ഓഫിസ് നിയന്ത്രണം 
ജോസ് പി എം, ബൈജു തോമസ്. ഷാജി വർഗീസ്, ജിജി നട്ടാശ്ശേരി,  അജയ് പെരുമ്പലത്ത്, സുനിൽ രാജൻ, സൂരജ് തോമസ്, ബ്രയാൻ വർഗീസ്, സജിൻ രവീന്ദ്രൻ 
 
കോമ്പറ്റിഷൻ ഫെസിലിറ്റേറ്റർ 
അജിത് വെണ്മണി, ജോജോ തെരുവൻ, തങ്കച്ചൻ അബ്രഹാം, ജസ്റ്റിൻ അബ്രഹാം, പത്മരാജ് എം പി, സന്തോഷ് തോമസ് , എൽദോ പോൾ, 
 
സ്റ്റേജ് മാനേജേഴ്‌സ് 
മനോജ് പിള്ള, ജേക്കബ് കോയിപ്പള്ളി, ബിജു അഗസ്റ്റിൻ, ബിനിൽ പോൾ, അഞ്ജു ഡാനിയൽ, സിജൻ  സെബാസ്റ്റിയൻ, ജിജി വിക്ടർ, കോശിയാ ജോസ്, സാജൻ സത്യൻ, സെബാസ്റ്റിയൻ മുതുപാറക്കുന്നേൽ, ഷീജോ വർഗീസ്, യോഗി, സോജൻ ജോസഫ്, മഞ്ജു സജി, ഷിജു ജോസ്, അനിൽ അലോനിക്കൽ 
 
അപ്പീൽ കമ്മിറ്റി 
മാമ്മൻ ഫിലിപ്പ്, റോജിമോൻ വർഗീസ്, ഓസ്റ്റിൻ അഗസ്റ്റിൻ 
 
ജെനറൽ കമ്മിറ്റി 
ബാബു സെബാസ്റ്റിയൻ, രാജു ചാക്കോ, ഷിജു പുന്നൂസ്, ബിന്ധു ശ്രീകുമാർ, റോജൻ ജെയിംസ്, സാബു മടശ്ശേരി,  സ്റ്റീഫൻ , റജി തോമസ് 
 
മീഡിയ 
ടെലികാസ്റ്റിങ് - ബിനു ജോർജ്ജ്,  ഗർഷോം ടി വി 
 
റേഡിയോ - ജിനു വർഗീസ് മലയാളി ഫ് എം 
 
ഫോട്ടോഗ്രാഫി - ബി ആൻഡ് എൽ ഫോട്ടോഗ്രാഫി ബിജു തോമസ്  
 
ഓൺ ലൈൻ - യുക്മ ന്യൂസ്, ബ്രിട്ടീഷ് മലയാളി, യൂറോപ്പ് മലയാളി, 4 മലയാളീസ്, ബ്രിട്ടീഷ് പത്രം, യു കെ മലയാളം ന്യൂസ്, മനോരമ ഓൺലൈൻ, മാതൃഭൂമി ഓൺലൈൻ, ദീപിക ഓൺലൈൻ തുടങ്ങിയവർ 
 
ലൈറ്റ് ആൻഡ് സൗണ്ട് - റെക്സ് ജോസ് റെക്സ് ബാൻഡ് 
 
ഭക്ഷണം - നീലഗിരി ഷെഫിൽഡ്, റെക്സ് ജോസ് 
 
വിപുലമായ ഈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷെഫിൽഡിലെ ബാലഭാസ്കർ നഗറിൽ അരങ്ങുണരുന്ന ഒമ്പതാമത് യുക്മ നാഷണൽ കലാമേള വിജയിപ്പിക്കുക എന്നത് നമ്മുടെ കർത്തവ്യമാണ്. ആതിഥേയ റീജിയന്റെയും, അസോസിയേഷന്റെയും നേതൃത്വത്തിൽ വോളന്റിയർമാരുടെ ഒരു സംഘം തന്നെ പാർക്കിംഗ്, ഗ്രീൻ റൂം, കലാമേള സംബന്ധമായ മറ്റു വിവരങ്ങൾ, ഫസ്റ്റ് എയിഡ് തുടങ്ങിയ നിർദ്ദേശങ്ങളുമായി ഉണ്ടാകും. 
 

അവിസ്മരണീയമായ മുഹൂർത്തങ്ങൾ സമ്മാനിക്കുന്ന ഒമ്പതാമത് യുക്മ നാഷണൽ കലാമേളയ്ക്ക് അരങ്ങുണരുമ്പോൾ ആയിരത്തിൽപ്പരം മത്സരാർത്ഥികളും, അരങ്ങുമൊരുങ്ങുന്നത് കർമ്മനിരതരായ ഒരു പറ്റം സമൂഹ സ്നേഹികളുടെയും, യുക്മയെ സ്നേഹിക്കുന്ന ആയിരങ്ങളുടെയും ശ്രമഫല മാണ്. യുക്മയുടെ പ്രവർത്തനങ്ങൾക്ക് അഹോരാത്രം പിന്തുണയും, സാമ്പത്തിക അടിത്തറയും നൽകുന്ന അഭ്യുദയകാംക്ഷികൾക്ക് യുക്മ നാഷണൽ കമ്മിറ്റിയുടെ കൃതജ്ഞതയോടെ യു കെ യിലെ മലയാളി സമൂഹത്തെ യുക്മ കലാ മാമാങ്കത്തിലേക്ക് സാദരം ക്ഷണിക്കുന്നു.