Latest News

വാട്ഫോഡിൽ ബാട്മിന്ടന് മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

2018-10-27 03:36:04am |

വാട്ഫോഡിൽ  ബാട്മിന്ടന്  മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി .നാളെ പാമിറ്റസ് സ്പോർട്സ് സെന്ററിൽ മാറ്റുരക്കുന്നത്‌ നാല്പതിലധികം ടീമുകൾ.
   വാട്ഫോർഡ്  : ജീവകാരുണ്യ പ്രവർത്തന രംഗത്ത് വ്യത്യസ്തമായ പ്രവർത്തനവുമായി വേറിട്ട് നിൽക്കുന്ന വാറ്റഫോഡിലെ
കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കുന്നതിനായി നടക്കുന്ന   
ബാഡ്മിന്റൺ ടൂർണമെന്റ് നാളെ രാവിലെ 11 മുതൽ  8 വരെ നോർത്ത് വാറ്റഫോഡിലുള്ള പാമിറ്റസ് സ്പോർട്സ് സെന്ററിൽ വച്ച് നടക്കും.പ്രസ്തുത ടൂർണമെന്റ് വഴി കണ്ടെത്തുന്ന പണം കേരളത്തിലെ പ്രളയബാധിതർക്കു നേരിട്ട് കൈമാറുന്ന രീതിയാണ് കെ സി എഫ്  കൈകൊണ്ടിട്ടുള്ളത്.ടൂണമെന്റിനോട് അനുബന്ധിച്ചു കേരത്തിന്റെ തനതു രുചി വൈവിധ്യങ്ങളുടെ കാലവറയൊരുക്കുന്ന ഭക്ഷണ വിഭവങ്ങളും ലഭ്യമാണ്.

കുടുതല്‍ വീവരങ്ങള്‍ക്ക്

sunny mathai 07727993229.
mathew sebastian 07475686408.
sunil warrier 07875586874.
biju sheriff 07869994688.
വിലാസം
the thomas parmittes sports cetnre,
parmittes school,
high elms lane garston wd25 ouu.