Latest News

യുക്മ ദേശീയ കലാമേളയിൽ ,സൗത്ത് ഈസ്റ്റ് റീജിയണ് അഭിമാനമായി കലാതിലകം ശ്രുതി അനിലും ക്രോയ്ഡോൺ കേരളാ കൾച്ചറൽ വെൽഫെയർ അസ്സിസിയേഷനും

2018-10-30 02:10:13am | അജിത് വെൺമണി

നൂറുകണക്കിന് കലാ പ്രേമികളെ സാക്ഷിയാക്കി പ്രൗഢഗംഭീരമായി അരങ്ങേറിയ യുക്മ ദേശീയ കലാമേളയിൽ സൗത്ത് ഈസ്റ്റ് റീജിയൻ 87 പോയിന്റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. അസോസിയേഷനുകളിൽ നിന്നും 56 പോയിന്റ്കരസ്ഥമാക്കിയ കെ സി ഡബ്ല്യൂ എ ക്രോയ്ഡോൺ രണ്ടാം സ്ഥാനത്തും ഒപ്പം  കലാതിലകപ്പട്ടം ചൂടിയ ശ്രുതി അനിൽ സൗത്ത് ഈസ്റ്റ് റീജിയന്റെയും അസോസിയേഷന്റെയും അഭിമാനതാരമായി .

കേവലം രണ്ടു വര്ഷം മാത്രമായി യുക്മയുടെ ഭാഗമായ കെ സി ഡബ്ല്യൂ എ   അശ്രാന്ത പരിശ്രമത്തിലൂടെയാണ് നേട്ടങ്ങൾ കൊയ്തത്,ആദ്യ വർഷത്തിൽ റീജിയണൽ കലാമേളയിൽ മൂന്നാം സ്ഥാനം കൊണ്ട് തൃപ്തി പെട്ടപ്പോൾ രണ്ടാം വര്ഷം രണ്ടാം സ്ഥാനവും കലാതിലകപ്പട്ടത്തിലും മുത്തമിട്ടു,ഇപ്പോൾ ഈ വര്ഷം തന്നെ ദേശീയ കലാമേളയിൽ  രണ്ടാം സ്ഥാനവും കലാതിലകപ്പട്ടവും നേടി ഉജ്വല മുന്നേറ്റമാണ് നടത്തിയത് .

സൗത്ത് ഈസ്റ്റിൽ നിന്നും മൈലുകളോളം യാത്ര ചെയ്തു ഷെഫീൽഡിൽ എത്തി ദേശീയ കലാമേള വൻ വിജയമാക്കിയ തീർത്ത മത്സരാര്ഥികളെയും വിജയികളെയും ,മാതാപിതാക്കന്മാരായ കലാ പ്രേമികളെയും , ദിവസങ്ങളോളം അശ്രാന്ത പരിശ്രമം നടത്തിയ അസോസിയേഷനുകൾ, കെ സി ഡബ്ല്യൂക്രോയ്ഡോൺ ,മലയാളി അസോസിയേഷൻ ഓഫ് പോർട്സ് മൗത് ,സീമാ ഈസ്റ്റ്ബോൺ , റിഥം ഹോർഷം സഹൃദയ ടോൺബ്രിഡ്ജ് വെൽസ്,മലയാളി അസോസിയേഷൻ ഓഫ് സ്ലോ ,ബ്രിട്ടിഷ് കേരളൈറ്റ്സ് സൗത്താൽ , എഫ് എം എ ഹാംഷയർ , മൈഡ്സ്റ്റോൺ മലയാളി അസോസിയേഷൻ   തുടങ്ങിയ അസ്സോസിയേഷനുകളെയും നേതൃത്വം നൽകിയ ഭാരവാഹികളെയും സൗത്ത് ഈസ്റ്റ് റീജിയൻ വേണ്ടി അഭിനന്ദിക്കുകയും ഒപ്പം നന്ദി അറിയിക്കുന്നതായും പ്രെസിഡെന്റ് ലാലു ആന്റണി ,വൈസ് പ്രെസിഡെന്റ് മാത്യു വര്ഗീസ് , സെക്രട്ടറി അജിത് വെൺമണി ,ട്രഷറർ അനിൽ വാര്ഗ്സ് എന്നിവർ