ബര്‍മിങ്ഹാമിലെ കലാസ്വാദകര്‍ക്കായി ശ്രുതിലയതാളം തീര്‍ക്കാന്‍ ശ്രുതി ഒരുങ്ങുന്നു

2017-03-01 12:13:51pm |

യുകെ മലയാളികളുടെ കലാസാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് ബര്‍മിങ്ഹാമില്‍ അരങ്ങൊരുങ്ങുന്നു. പ്രശസ്ത മലയാള സാഹിത്യകാരി ശ്രീമതി കെ ആര്‍ മീരയാണ് മുഖ്യാതിഥി. പതിവുപോല
 

 

െ ശ്രുതി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്നവതരിപ്പിക്കുന്ന സംഗീത നൃത്ത നാടകോത്സവമായിരിക്കും ഇത്തവണയും ശ്രുതി കാണികള്‍ക്കായി ഒരുക്കുന്നത്.

ശ്രീ. ഒഎന്‍വി കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിമൂന്നാമത് വാര്‍ഷിക ദിനാഘോഷമാണ് ഏപ്രില്‍ 29 ശനയാഴ്ച ഡഡ്‌ലിയിലെ സ്ടൂര്‍ബ്രിഡ്ജ് ടൗണ്‍ഹാളില്‍ അരങ്ങേറുന്നത്. കൂടുതല്‍ അറിയുന്നതിനായി ശ്രുതി ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.