ആനി മേരി റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രസിഡന്റ്

2018-11-19 03:31:56am | എബ്രഹാം പൊന്നുംപുരയിടം
അതിസംഘീർണമായ  പ്രസിസന്ധി കാലഘട്ടത്തിൽ കൂടി കടന്നു പോകുന്ന നഴ്സിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന യൂകെയിലെയും ലോകത്തിലേയും ഏറ്റവും വലിയ നഴ്സിംഗ് സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ അടുത്ത രണ്ടു വർഷത്തേക്കുള്ള  പ്രസിഡന്റായി ആനി മേരി CBE FRCN  തെരഞ്ഞെടുക്കപ്പെട്ടു. യൊവാനെ കോഗ്ഹിൽ CBE FRCN  ഡെപ്യൂട്ടി പ്രസിഡന്റ് ആയും  തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യസാമൂഹിക സുരക്ഷാ മേഖലകളിലുള്ള പ്രവർത്തനത്തിന് രാജ്ഞിയുടെ പ്രത്യേക അവാർഡുകൾ കരതമാക്കിയിട്ടുള്ളവരാണിവർ. 
 
434467 RCN വോട്ടിംഗ് മെമ്പർമാർ ഉള്ള ആർ സി എന്നിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ആറു സ്ഥാനാർത്ഥികളും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചു സ്ഥാനാർത്ഥികളും മത്സരിച്ച ഈ ഇലക്ഷനിൽ 29851 മെമ്പർ മാർ മാത്രമേ വോട്ട് ചെയ്‌തോള്ളൂ. അത്  വോട്ടിംഗ് ശതമാനം വെറും 6.9 ശതമാനം മാത്രമായി ചുരുങ്ങി. നമ്മുടെ വോട്ടിംഗ് അവകാശം കൃത്യമായി  രേഖപ്പെടുത്തി നമ്മുടെ അവകാശം സംരക്ഷിക്കണം. 
     
പ്രസിഡണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ട ആനി മേരി റാഫേർട്ടി CBE FRCN,  ലണ്ടനിലെ കിങ്സ് കോളേജിലെ ഫ്ളോറൻസ് നൈറ്റിംഗേൽ ഫാക്കൽറ്റി ഓഫ് നഴ്സിങ്, മിഡ്വൈഫറി, പാലിയേറ്റീവ് കെയർ അക്കാദമിയിലെ  നഴ്സിംഗ് പോളിസി പ്രൊഫസ്സർ ആണ്.
 
പ്രൊഫസർ റാഫേർട്ടി, 2015 മുതൽ ആർസിഎൻ പ്രതിനിധി എന്ന നിലയിൽ ആരോഗ്യ ഗുണനിലവാര പുരോഗതി പങ്കാളിത്തത്തിൽ ആർ സി എൻ പ്രതിനിധിയായി പ്രവർത്തിക്കുന്നു, ഇപ്പോൾ സേഫ് സ്റ്റാഫിംഗ് എക്സ്പെർട്ട് റഫറൻസ് ഗ്രൂപ്പിന്റെ അംഗമായി പ്രവർത്തിക്കുന്നു. എൻഎച്ച്എസ് 70 വർഷത്തിൽ  ഏറ്റവും സ്വാധീനമുള്ള നഴ്സുമാരിൽ ഒരാളാണ്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന റോയൽ കോളേജ് ഓഫ് നഴ്സിങ്ങിന്റെ സുപ്രീം കൗൺസിലിലേക്കും റീജിയണൽ ബോർഡിലേക്കും കഴിവുള്ള,  ദീർഘവീക്ഷണമുള്ള നേതാക്കളെ തെരഞ്ഞെടുക്കുക.  നിങ്ങൾക്കു ലഭിച്ചിരിക്കുന്ന വോട്ടവകാശം കൃത്യമായി രേഖപ്പെടുത്തി സംഘടനയുടെ ജനാധിപധ്യ പ്രക്രിയയിൽ പങ്കെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.