Latest News

വോകിംഗ് കാരുണ്യയുടെ സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയില്‍ സര്‍വതും നശിച്ച വയനാട്ടിലെ മൂന്ന് കുടുംബങ്ങള്‍ക്ക് കൈമാറി

2018-11-19 03:40:39am |

വയനാട് : വോക്കിങ് കാരുണ്യയുടെ അറുപത്തി ഏഴാമത് സഹായമായ ഒന്നരലക്ഷം രൂപ പ്രളയക്കെടുതിയിൽപ്പെട്ടവർക്ക്‌ വോക്കിങ് കാരുണ്യയുടെ പ്രസിഡണ്ട് ജെയിൻ  ജോസഫ് നേരിട്ട് കൈമാറി. തദവസരത്തിൽ കൗൺസിലർ മഞ്ജുള അശോകൻ, വായനശാല പ്രസിഡണ്ട് മോഹനൻ ചാരിറ്റി പ്രവർത്തകരായ പിജെ ജോൺ, ജോയ്‌സ് ജോൺ, ലിജി എന്നിവരും സന്നിഹിതരായിരുന്നു.

വോക്കിങ് കാരുണ്യ എന്ന വലിയ മാനസ്ഥരുടെ  ചെറിയ പ്രസ്ഥാനം കഴിഞ്ഞ ആറ് വര്ഷം ആയി നമ്മുടെ നാട്ടിലെ ഓരോസാധുക്കളെയും ഓരോ മാസവും സഹായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു മാസം 10,000 രൂപയുടെ സഹായം നൽകാൻപദ്ധതിയിട്ട് ആരംഭിച്ച വോക്കിങ് കാരുണ്യ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം  രൂപ വരെ ചില മാസങ്ങളിൽ നൽകിയിട്ടുണ്ട്. നിങ്ങളുടെ സംഭാവനകൾ ആണ് അതിനു പിന്നിൽ.


വോക്കിങ് കാരുണ്യയുടെ ട്രസ്റ്റീസ് മാറിൽ ഒരാളായ ശ്രീ ജോയ് പൗലോസ് ഈ പ്രളയ കാലത്തു നാട്ടിൽ അവധിയിൽആയിരുന്നു. അപ്പോൾ നേരിട്ട് കണ്ടു മനസിലാക്കിയ മൂന്ന് കുടുംബങ്ങളെ നിങ്ങൾക്ക് പരിചയപെടുത്തുകയാണ്. ഈമാസത്തെ സംഭാവന ഈ മൂന്നു കുടുംബങ്ങൾക്ക് നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. അവരുടെ കണ്ണീർ കടലിൽ ഒരുതുള്ളി ആശ്വാസമായി എങ്കിലും മാറാൻ കഴിയും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

വയനാട്ടിൽ, മാനന്തവാടിയിലെ കൊയിലേരിയിൽ, പുഴയുടെ തീരത്തു വർഷങ്ങൾ ആയി താമസിച്ചു വരുന്ന മൂന്നുകുടുംബങ്ങൾ ആണിത്. ഈ മൂന്നു കുടുംബങ്ങൾക്കും നാട്ടുകാർ പിരിവെടുത്തു നൽകിയാണ് 30 വർഷങ്ങൾക്കു മുൻപ് വീട്വെച്ച് നൽകിയത്.

ജോണി (75), ഭാര്യ ഗ്രേസി. ആസ്ത്മ രോഗിയായ ജോണിയും അംഗവൈകല്യം ഉള്ള ഗ്രേസി യും. അവർക്കു മക്കൾ ഇല്ല. അവരുടെ വീട് ഇരുന്ന സ്ഥലത്തു ഇപ്പോൾ അവശേഷിക്കുന്നത് പൊട്ടി പൊളിഞ്ഞ തറ മാത്രം. എല്ലാം വെള്ളംകൊണ്ടുപോയി. അവർ നാട്ടു വളർത്തിയ ഒരു തെങ്ങു എല്ലാത്തിനും മൂക സാക്ഷിയായ നിലയിൽ ആ തറയോട് ചേർന്ന്ഇപ്പോഴും ഉണ്ട്.  ദുരിതാശ്വാസ കാമ്പിൽ ഇപ്പോഴും കഴിയുന്ന അവരുടെ ഫോട്ടോ അവിടെ പോയി എടുത്തില്ല.

കുര്യാക്കോസ് (80) ഭാര്യ മേരി. രണ്ടു പെണ്മക്കൾ ഉണ്ട്. അവരെ കല്യാണം കഴിച്ചു അയച്ചു. വളരെ സാധുക്കൾ ആണ്എല്ലാവരും. ഈ എൺപതാം വയസിലും മാനന്തവാടി കോ ഓപ്പറേറ്റീവ് ബാങ്കിന്റെ കൊയിലേരി ശാഖയുടെ സെക്യൂരിറ്റിആയി ജോലി ചെയ്താണ് കുടുംബം പൊറ്റുന്നത്. വീടിനുള്ളിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി എല്ലാം നശിച്ചു.

കരുണൻ (75) ഭാര്യ തങ്കമണി. ഒരു മകൾ ഉള്ളതിനെ കല്യാണം കഴിച്ചയച്ചു. ആസ്തമ രോഗിയായ കരുണന് കൂലി പണിഎടുക്കാൻ ഉള്ള ആരോഗ്യം ഇല്ല.  ഭാര്യ തങ്കമണി മറ്റു വീടുകളിലെ വീട്ടു ജോലി ചെയ്താണ് കുടുംബം നോക്കുന്നത്.  വെള്ളംകയറി എല്ലാം നശിച്ചു. രണ്ടു ആടും മൂന്നു കോഴികളും ആയിരുന്നു ആ കുടുംബത്തിന്റെ ആകെ സ്വത്തു. രണ്ടു പിടകോഴികൾ വെള്ളപ്പൊക്കത്തിൽ മുങ്ങി ചത്തു.  ആടിനെ വേറൊരു വീട്ടിലേക്കു മാറ്റി. പൂവൻ കോഴി ഇപ്പോഴും വീടിന്റെകാവൽക്കാരൻ പോലെ അവിടെ ഉണ്ട്.

സര്‍വതും നഷ്ടപ്പെട്ട ഈ മൂന്ന് കുടുംബങ്ങളെ വോക്കിങ് കാരുണ്യയോടൊപ്പം സഹായിച്ച എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.


Registered Charity Number  1176202

https://www.facebook.com/…/Woking-Karunya-Charitable…/posts/

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048