Latest News

യുകെയിലെ മുഴുവൻ ക്നാനായക്കാരും ആഗ്രഹിച്ച ചരിത്ര നിമിഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം! പ്രാർഥനകളെ പരിശുദ്ധ അമ്മ വഴി ദൈവ സന്നിധിയിലേക്ക് സമർപ്പിക്കാം

2018-11-23 02:30:04am | ഷിൻസൺ മാത്യു

സ്നേഹ വാത്സല്യം നിറഞ്ഞ ക്നാനായ ജനമേ, യുകെയിലെ മുഴുവൻ ക്നാനായക്കാരും പ്രത്യേകിച്ച് മാഞ്ചസ്റ്ററിലെ ക്നാനായ ജനത ആഗ്രഹിച്ച ചരിത്ര നിമിഷങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.

യുകെയിലേക്ക് കുടിയേറിയ ക്‌നാനായ ജനത, തലമുറ തലമുറകളായി കാരണവന്മാർ പകർന്നു നല്കിയ പാരമ്പര്യങ്ങളും വംശശുദ്ധിയും അതേപടി നെഞ്ചിലേറ്റി വിശ്വസ തീഷ്ണതയുള്ള ജനമായി പരിശുദ്ധ സഭയോടൊത്ത് വളർന്നപ്പോൾ, നമ്മുടെ സ്വവംശശുദ്ധിയും പാരമ്പര്യങ്ങളും വിശ്വസ നിറവും സൂര്യചന്ദ്രന്മാർ ഉള്ളയിടത്തോളം കാലം കാത്തു പരിപാലിക്കുന്നതിനായി നമ്മുടെ ചാപിളിയൻസിയെ ഇടവക്ക് തൊട്ടടുത്ത പദവിയായ ക്നാനയ മിഷനായി ഉയർത്തുന്ന ചരിത്ര നിമിഷങ്ങളാണ് ഈ വരുന്ന ഞായറാഴ്ച 25ാം തിയതി 2 മണിക്ക് വിഥിൻഷോയിലെ സെന്റ് ആന്റണീസ് ദേവാലയം സാക്ഷ്യം വഹിക്കുവാൻ പോകുന്നത്.

സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാബിക്കൽ പിതാവിന്റെയും, കോട്ടയം രൂപതയുടെ സഹായ മെത്രാൻ ജോസഫ് പണ്ടാരശേരി പിതാവിന്റെയും, വികാരി ജനറൽ സജി മലയിൽ പുത്തൻപുരക്കലിൻെറയും യുകെയിലെ മുഴുവൻ ക്നാനായ വൈദികരുടേയും സാന്നിത്വത്തിൽ മാഞ്ചസ്റ്ററിലെ ക്നാനായ ജനതക്കായി സെന്റ് മേരീസ് ക്നായ മിഷൻ പ്രഖ്യാപിക്കുന്ന ചരിത്ര നിമിഷങ്ങൾക്ക് ഭാഗവാക്കുകളാകുവാൻ പ്രിയ ക്നാനയ ജനമേ നിങ്ങളെ എല്ലാവരേയും സ്നേഹത്തോടെ ക്ഷണിക്കുന്നു. നിങ്ങൾ നല്കി കൊണ്ടിരിക്കുന്ന സഹകരങ്ങളെ നന്ദിയോടെ ഓർക്കുന്നു. നമ്മുടെ പ്രാർഥനകളെ പരിശുദ്ധ അമ്മ വഴി ദൈവ സന്നിധിയിലേക്ക് സമർപ്പിക്കാം. നല്ലവനായ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

ദേവാലയ കമ്മിറ്റിക്കു വേണ്ടി വികാരി
Fr സജി മലയിൽപുത്തൻപുരയിൽ .