Latest News

മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിദ്യാർഥി പ്രസ്ഥാനമായ സ്റ്റുഡന്റസ് മൂവ്മെന്റ് കാരൾ മത്സരം നടത്തുന്നു

2018-11-28 02:40:33am | ഷിബു ജേക്കബ്

ലണ്ടന്‍∙ മലങ്കര യാക്കോബായ സുറിയാനി ഓർത്തോഡോക്സ് സഭയുടെ വിദ്യാർഥി പ്രസ്ഥാനമായ സ്റ്റുഡന്റസ് മൂവ്മെന്റ് കാരൾ മത്സരം നടത്തുന്നു. സഭയുടെ കീഴിലുളള എല്ലാ പള്ളികൾക്കും അതിലെ മുഴുവൻ അംഗങ്ങള്‍ക്കും ഇത് പ്രയോജനപ്പെടുത്താം. മത്സരനിയമങ്ങൾ ചുവടെ ചേർക്കുന്നു: അംഗത്വ ഫീസായി  50 പൗണ്ട് കൗൺസിലിൽ അടക്കണം, ഇടവക വികാരിയെ ഉൾപ്പെടുത്തി പങ്കെടുക്കുന്ന എല്ലാവരുടെയും ഒരു ഫോട്ടോ അയയ്ക്കണം. ഗാനങ്ങൾ റീമിക്സ് ചെയ്യാം, വിഡിയോയുടെ ദൈർഘ്യം 3-6 മിനിറ്റ്. അവസാന തീയതി: ഡിസംബർ 16. 

റജിസ്ട്രേഷൻ ഫോം ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്കിൽ ചെയ്യുക. https://docs.google.com/forms/d/e/1FAIpQLSeZGe0ski_hXcMIh25NrUw1AI7NLygcBL3siTvQdhv8uOsgfQ/viewform.  പ്രവേശന ഫീസ് ഗ്രൂപ്പ് ഫോട്ടോ എന്നിവ 30/11/2018 വരെ അയക്കാം. വിഡിയോ 16/12/2018- ന് മുമ്പായി അയച്ചിരിക്കണം. അതിനു ശേഷമുളള എൻട്രികൾ സ്വീകരിക്കുന്നതല്ല. വിവരങ്ങൾക്ക്‌: 004552998210, 00447404429347.