Latest News

ഇടുക്കി ജില്ലാ സംഗമത്തിന് ലഭിച്ച പ്രളയസഹായനിധി 2250 പൗണ്ട് കൈമാറി

2018-12-07 02:55:21am | ജസ്റ്റിന്‍ എബ്രഹാം

  പ്രിയ സ്നേഹിതരേ, മഹാ പ്രളയത്തിൽ നമ്മുടെ കേരളം മുങ്ങിയപ്പോൾ, ഇടുക്കി ജില്ലാ സംഗമത്തിനൊപ്പം യുകെയിൽലുള്ള നിരവധി നന്മ നിറഞ്ഞ മനസ്സുകൾ സഹായിച്ചപ്പോൾ ഇടുക്കി ജില്ലാ സംഗമത്തിന്റെ പ്രളയസഹായനിധിയിലേക്ക് ലഭിച്ചത് 2250 പൗണ്ടാണ്. അതിൽ 500 പൗണ്ട് നോർത്താംബറ്റൺ മലയാളി അസോസിയേഷൻ നല്കി സഹായിച്ചു. രണ്ട്ലക്ഷത്തി അയ്യായിരം രൂപാ ജില്ലയുടെ പലയിടത്തായി പൂർണ്ണമായും വീടുകൾ നഷ്ടപ്പെട്ട ഏഴ് കുടുംബങ്ങൾക്ക് നല്കി. സരോജിനി- മുട്ടം, ബീനാ സത്യൻ- പൊൻമുടി, സിബി- താന്നികണ്ടം, വിദ്യാ, ദിവാകരൻ, അപ്പച്ചൻ, മാത്യുകുട്ടി- ഉപ്പുതോട്. തുടങ്ങിയവർക്ക് തുക കൈമാറി. ഇടുക്കി ജില്ലാ സംഗമത്തിന്റ പ്രളയ സഹായ നിധിയിലേക്ക്  സഹായിച്ച ഏവർക്കും ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദി ഇതോടൊപ്പം അറിയിക്കുന്നു .       

ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്, ന്യൂ ഇയ്യർ  ചാരിറ്റി രണ്ടാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. തൊടുപുഴ, മങ്ങാട്ടുകവലിയിൽ ആറിന്റെ തീരത്ത് താമസിക്കുന്ന മുരളീധരനും കുടുംബത്തിനും കിടന്ന് ഉറങ്ങുവാൻ വീട് ഇല്ലാത്ത അവസ്ഥയിൽലാണ്. അതോട് ഒപ്പം  മേരികുളത്തുള്ള ബുദ്ധിമാന്ദ്യവും, ശാരീരിക വൈകല്യവും ഉള്ള മൂന്ന് വയസ്സുകാരൻ അശ്വിൻ താമസിക്കുന്നത് ടാർപോളിൻ കെട്ടിയ ഒരു കുടിലിലാണ്.

അശ്വിന്റ പിതാവിന് സ്വന്തമായി പത്ത് സെന്റ് സ്ഥലം ഉണ്ടങ്കിലും, പട്ടയമില്ലാത്തതിനാൽ സർക്കാർ സഹായം ലഭിക്കുകയില്ല. ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ് - ന്യൂ ഇയ്യർ ചാരിറ്റി വഴി ഇവർക്ക് രണ്ട് പേർക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാൽകരിക്കാൻ നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയാണ്. ഇടുക്കി ജില്ലാ സംഗമം കമ്മറ്റിക്കു വേണ്ടി കൺവീനർ  ബാബു തോമസ്.  ഇടുക്കിജില്ലാ സംഗമത്തിന്റ അക്കൗണ്ട്  വിവരങ്ങൾ ചുവടെ ചേർക്കുന്നു.   BANK -  BARCLAYS   ACCOUNT  NAME  - IDUKKI JILLA  SANGAMAM .  ACCOUNT NO -- 93633802.  SORT CODE  -- 20 76 92.