Latest News

ലെസ്റ്റെറിലെ സിറോമലബാർ വിശ്വാസികൾക്ക് ക്രിസ്‌മസ്‌ സമ്മാനവുമായി യുകെയിലെ നോട്ടിങ്ഹാം രൂപത

2018-12-10 01:59:05am |

ലെസ്റ്ററിലെ സീറോ മലബാർ വിശ്വാസികൾക്ക് ഇത് അനുഗ്രഹീത നിമിഷം , യു കെ യിൽ ഏറ്റവും കൂടുതൽ മലയാളികൾ തിങ്ങി പാർക്കുന്ന ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് പള്ളിയുടെ വികാരിയായി  വീണ്ടും മലയാളി വൈദികനെ നിയമിച്ചു .1990  മുതൽ ശക്‌തമായ മലയാളി കുടിയേറ്റത്തിന് ആദ്യ വിത്തുപാകിയ ഇംഗ്ളണ്ടിലെ ലെസ്റ്ററിൽ സിറോ മലബാർ വിശ്വാസികൾക്കായി മദർ  ഓഫ് ഗോഡ് ദേവാലയത്തിൽ Fr. George Thomas Chelakkal നെ വികാരിയായി നിയമിച്ചുകൊണ്ടുള്ള നോട്ടിങ്ഹാം രൂപതയുടെ അഭിവന്ദ്യ ബിഷപ്പ് Rt Rev Patrick Joseph McKinney അറിയിപ്പ് ലെസ്റ്ററിലെ ഇംഗ്ലീഷ് ദേവാലയങ്ങളിൽ കുർബാനയിൽ അറിയിക്കുകയുണ്ടായി. മലയാളികൾ ആദ്യകാലം മുതൽ ദേവാലയ ശുശ്രുഷയിൽ പങ്കെടുത്തിരുന്ന മദർ  ഓഫ് ഗോഡ് ദേവാലയത്തിൽ വികാരിയായുള്ള നിയമനം വിശ്വാസികൾ ഏറെ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.

താമരശ്ശേരി രൂപതയിലെ St.Alphonsa School കേരളത്തിലെ ഏറ്റവും ഉന്നത നിലവാരത്തിലുള്ള വിദ്യാലയമാക്കി ഉയർത്തി ദേശീയ അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്‌ക്കാരങ്ങൾക്കു അർഹനായ മികച്ച സംഘാടകന്‍നും വാഗ്‌മിയും ആയ Fr. George Thomas Chelakkal സേവനംഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതക്കും , വിശ്വാസികൾ ഓരോരുത്തർക്കും മുതൽക്കൂട്ടാകും എന്നതിൽ സംശയമില്ല. സിറോമലബാർ സഭ മിഷൻ യുകയിലുടനീളം ആരംഭിക്കുന്ന ഈ വേളയിൽ പൂർണമായ ആദ്ധ്യാത്മിക സഭാ സംവിദാനം തുടർന്നുകൊണ്ട് പോകാനും ഭാവിയിൽ യുകെയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള മിഷനായി മാറാനും  ജോർജ്  അച്ചന്റെ നിയമനം സാധ്യമാക്കും.

 

ദൈവത്തിന്റെ വലിയ ഇടപെടലായും, അനുഗ്രഹമായും, അത്ഭുതവുമായിട്ടാണ് രൂപതാ അദ്യക്ഷൻ ജോസഫ് സ്രാമ്പിക്കൽ പിതാവ് നിയമനത്തോട് പ്രതികരിച്ചത്. താമരശ്ശേരി രൂപതാ അദ്യക്ഷൻ മാർ ഇഞ്ചിയാനിൽ റെമിജിയൂസ് പിതാവ് ആശംസകൾ കൈമാറുകയുണ്ടായി. നോട്ടിങ്ഹാം രൂപതയുടെ ലെസ്റ്ററിലെ വിശ്വാസികളോടുള്ള കരുതലിന്റെയും സ്നേഹത്തിന്റെയും തിരുപ്പിറവി സമ്മാനമായി വിശ്വാസികൾ ജോർജ്  അച്ഛന്റെ നിയമനത്തെ നോക്കികാണുന്നു. തങ്ങളുടെ വിശ്വാസവും ആരാധനാരീതികളും സഭയോട് ചേർന്ന് കാത്തുപരിപാലിക്കാനും വളർത്തുവാനും  ഉപകരിക്കും  ജോർജ്  അച്ഛന്റെ പുതിയ നിയമനവും പ്രവർത്തനങ്ങളും. മദർ ഓഫ് ഗോഡ് ദേവാലയത്തിൽ ഒന്ന് ചേർന്ന വിശ്വാസികൾ  സായാഹ്ന ബലിയിൽ സമൂഹമായി സ്തോത്രഗീതം ആലപിച്ചും പരസ്‌പരം ആശംസകൾ കൈമാറി ഭാവനങ്ങളിലേക്കു മടങ്ങി.