Latest News

ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ മണ്ഡലചിറപ്പുമഹോത്സവവും, ധനുമാസ തിരുവാതിരയും ഈ മാസം 29 ന് ക്രോയിഡോണിൽ നടക്കും

2018-12-15 02:14:46am |

ലണ്ടൻ :ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം മണ്ഡലചിറപ്പുമഹോത്സവവും, ധനുമാസ തിരുവാതിരയായും ഈ മാസം 29 ന് ക്രോയിഡോണിൽ നടക്കും. ലണ്ടൻനഗരത്തിൻറെ. ജീവിതതിരക്കുകൾക്കിടയിലും. നമ്മുടെ സംസ്കാരത്തിന്റെ ഉൾവേരുകൾ അടുത്ത തലമുറയ്ക്കും കാട്ടികൊടുക്കുകയാണ് ലണ്ടൻ ഹിന്ദുഐക്യവേദി അതിൻ്റെ ഓരോ പ്രവർത്തനത്തിലൂടെയുംചെയ്യുന്നത്. എന്നതിന് വീണ്ടും   ഉദാഹരണമായിത്തീരുകയാണ് 

 ധനുമാസതിരുവാതിരയുടെയും  അയ്യപ്പപൂജയുടെയും  ആവിഷ്ക്കരണത്തിലൂടെ ചെയ്യുന്നത് .  സുദീർഘവും മംഗളകരവുമായ ദാമ്പത്യജ്ജീവിതം പ്രദാനം ചെയ്യുന്ന ഒന്നാണ് ആചാരാനുഷ്ഠാനങ്ങളോടെ നടത്തുന്ന തിരുവാതിര നൊയമ്പ് നമ്മുടെ ക്ഷേത്രാചാരങ്ങളിൽ മാത്രമല്ല നമ്മുടെ സംസ്‍കാരത്തിൽപോലും  വളരെയധികം പ്രാധാന്യം നല്കുന്ന ഒന്നാണ്  ധനുമാസ തിരുവാതിര ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ വനിതകളുടെ തിരുവാതിരകളി കേരളീയ തനതു രീതിയിൽ കഴിഞ്ഞ കുറെകാലങ്ങളായി നടത്തിവരുന്നുണ്ട്.

ഓരോ ജന്മാന്തരങ്ങൾ കൊണ്ട് ഓരോരുത്തരിലും വന്നു ചേരുന്ന പാപഫലങ്ങളിൽ നിന്നും മോക്ഷമാർഗ്ഗത്തിലേക്കുള്ള അവസരമാണ് വൃശ്ചികമാസം മുതലുള്ള മണ്ഡലകാലം ,41  ദിവസത്തെ വ്രതം കൊണ്ടാണ് ഓരോരുത്തരിലും ആ മാറ്റം വന്നു ചേരുന്നത് .ആ മണ്ഡലകാത്തു വ്രതശുദ്ധിയോടെ മലചവിട്ടുന്ന ഓരോ വിശ്വാസിക്കും തന്റെ ജീവിതം പൂർണ്ണമായി തീരുന്നു. വ്രത ശുദ്ധിയുടെ പുണ്യവുമായി കടന്നുവരുന്ന ഓരോ മണ്ഡല കാലവും എല്ലാ ഹൈന്ദവ വിശ്വാസികൾക്കും പുണ്യം പകർന്നു നൽകിയാണ് കടന്നു പോകുന്നത്  അതിനോടൊപ്പം അത് ഒരു നനുത്ത ഓർമ്മയായി തീരുകയും ചെയ്യുംപ്രവാസകാലത്തു. പക്ഷെ ഈ മണ്ഡലകാലം അയ്യപ്പപൂജയുടെയും മണ്ഡലചിറപ്പ് ആഘോഷങ്ങളുടെയും വേദിയായി ത്രോൺടോൺ ഹീത്ത് കമ്മ്യൂണിറ്റി സെൻറർ മാറുമ്പോൾ ലണ്ടനിലെ ഓരോ മലയാളികൾക്കും ഭക്തിയുടെ നവ്യാനുഭവം തന്നെ സമ്മാനിക്കുന്നു, ഈ വർഷത്തെ അയ്യപ്പപൂജയും അയ്യപ്പഭജനയും നടത്തപ്പെടുന്നത്  യു കെ യിലെ മറ്റു ഹിന്ദുസമാജങ്ങളോടെ  ചേർന്നാണ്, ഈ മാസത്തെ ഭജന കൃത്യം 5:30ന്  ആരംഭിക്കുന്നതാണ് തുടർന്നു തിരുവാതിര ദീപാരാധന അന്നദാനം എന്നിവ നടത്തപെടുന്നതാണ് ,

കഴിഞ്ഞ  ഏതാനം കുറെ വർഷങ്ങളായി നടത്തിവരുന്ന എട്ടങ്ങാടി വിഭവങ്ങളോടൊപ്പമുള്ള അന്നദാനവും ഈ മാസത്തെ സത്സംഗത്തിന്റെ വേറൊരു പ്രത്യകതയാണ് . കഞ്ഞിയും പുഴുക്കും കഴിക്കാത്ത മലയാളികൾ വിരളമാണ് .അതും പാള കൊണ്ട് നിർമ്മിച്ച പാത്രത്തിൽ കഴിക്കുന്നത് ഒരു പക്ഷെ നമ്മളിൽ പലർക്കും പഴയ ഒരു ഓർമ്മ മാത്രം.ഈ സത്സംഗത്തിലെ അന്നദാനം ലണ്ടൻ മലയാളികളെ ആ പഴയ ഓർമ്മകളിലേക്കു കൂട്ടി കൊണ്ടുപോകും.

കൂടുതൽ വിവരങ്ങൾക്കായി

For more information and to confirm your attendance kindly contact Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬, Diana Anilkumar: ‪07414553601

Email:info@londonhinduaikyavedi.org