Latest News

ഗൃഹാതുരത്വ സ്മരണകൾ ഉണർത്തി ന്യൂകാസിൽ മാൻ അസോസിയേഷന്റെ ക്രിസ്മസ് കാരൾ

2018-12-20 02:47:27am | ഷൈമോൻ തോ‌ട്ടുങ്കൽ

ന്യൂകാസിൽ∙ നോർത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ ന്യൂ കാസിൽ മാൻ അസോസിയേഷന്റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ഗൃഹാതുരത്വം ഉണർത്തുന്നതായി , അസോസിയേഷനിലെ മുഴുവൻ കുടുംബ അംഗങ്ങളും പങ്കെടുത്ത കാരൾ ഇംഗ്ലണ്ടിലെ മറ്റു മലയാളി കൂട്ടായ്മകൾക്ക് തന്നെ മാതൃക ഉണർത്തുന്നതായി .

new-castle-man-asctn2

പെട്രോൾ മാക്‌സും റാന്തൽ വിളക്കുമൊക്കെയായി വീട് വീടാന്തരം കയറി ഇറങ്ങി ലോകരക്ഷകനായ  ഈശോയുടെ ജനനത്തിന്റെ സദ്‌വാർത്ത കാരൾ ഗാനങ്ങളിൽ കൂടി അറിയിച്ച മലയാളി പാരമ്പര്യം  ഓർമ്മയിൽ പേറി പ്രവാസി നാട്ടിലും ക്രിസ്മസ് കാലത്തു  ആ ഓർമ്മകൾ പുനർജനിപ്പിക്കുന്ന  അനുഭവം ഉളവാക്കുന്ന രീതിയിൽ ആണ് ക്രിസ്മസ് കരോൾ സംഘടിപ്പിച്ചത് .

new-castle-man-asctn3

വീട്ടിലെ മുഴുവൻ കുടുംബ അംഗങ്ങളും ഒന്നു ചേർന്ന് അസോസിയേഷൻ അംഗങ്ങൾ ആയ എല്ലാവരുടെയും ഭവനങ്ങൾ സന്ദർശിച്ചാണ് കരോൾ  നടത്തിയത് . നാടൻ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നടത്തിയ ഈ സന്ദർശനങ്ങൾ  പുതുതലമുറയിലെ കുട്ടികൾക്കും നവ്യമായ ഒരു അനുഭവം ആണ് പകർന്നു നൽകിയത് .