Latest News

വെയിൽസിലെ ആദ്യത്തെ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) യൂണിറ്റിന്റെ ഉദ്ഘാടനം

2018-12-27 02:42:28am | ഫിലിപ്പ് ജോസഫ്‌

വെയിൽസിലെ ആദ്യത്തെ സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) യൂണിറ്റിന്റെ ഉദ്ഘാടനം ഇന്നലെ കാർഡിഫിൽ നടന്നു. Rev. Fr. ജോയി വയലിൽ അദ്ധ്യക്ഷത വ ഹിച്ച യോഗത്തിൽ, Rev. Fr. ബാബു പുത്തൻപുരയ്ക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യൂത്ത് കോർഡിനേറ്റർ ജൂബിയ ജോർജ്ജ്, കൗൺസിലർ വർഷ ജിജി, ട്രസ്റ്റി ഡോ. ജോസി മാത്യു, എന്നിവർ സംബന്ധിച്ചു.

ഫാ. ബാബു പുത്തൻപുരയ്ക്കൽ ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയുടെ പ്രസക്തിയേക്കുറിച്ച് ആധികാരികമായി സംസാരിച്ചു. SMYM - ന്റെ ദൗത്യം വിശദീകരിച്ച അച്ചൻ, വിശ്വാസത്തെക്കുറിച്ച് ആഴമായ ബോദ്ധ്യങ്ങൾ വളർത്തുന്നതോടൊപ്പം, വിശ്വാസാധിഷ്ഠിതമായ പ്രവർത്തികളും, സാമൂഹ്യ പ്രതിബദ്ധതയും അനിവാര്യമാണെന്നും ഏവരെയും, ബോദ്ധ്യപ്പെടുത്തി.

ദൈവത്തിന്റെ കരുണ നിറഞ്ഞ മുഖമായി മനുഷ്യർക്ക് വെളിപ്പെട്ട ഈശോയുടെ തിരുമുഖം ഇന്നത്തെ ലോകത്തിനു കാണിച്ചു കൊടുക്കുവാൻ SMYM യുവാക്കളെ പ്രാപ്തരാക്കട്ടെ എന്ന് ഫാ.ജോയി ആശംസിച്ചു.

ആദ്യന്തം യുവജന പങ്കാളിത്യത്തോടെ നടത്തിയ പരിപാടിയിൽ അവർ തങ്ങളുടെ ചോദ്യങ്ങൾ ഉന്നയിക്കുകയും, ആശയങ്ങൾ പങ്കുവയ്ക്കയും, ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും ചെയ്തു.

തുടർന്ന് ജൂബിയ ജോർജ്ജ് വരുന്ന വർഷത്തെ പദ്ധതികൾ വിശദീകരിക്കുകയും കൂടുതൽ പരിപാടികൾ ആവിഷ്കരിക്കുവാൻ ഏവരുടേയും അഭിപ്രായങ്ങൾ തേടുകയും ചെയ്തു. ആ കർഷകമായ നിരവധി പരിപാടികളാണ് വരുന്ന വർഷത്തെ കാത്തിരിക്കുന്നത്. Interactive career ശില്പശാല, ചാരിറ്റി നൈറ്റ്, സിനിമാ & ബൗളിങ്ങ്, ട്രെക്കിങ്ങ് , 'എന്റെ വിശ്വാസം കണ്ടെത്തുക: ശില്പശാല, ക്രൈസ്തവ ജീവിതം ഇന്ന്: പരമ്പര, സ്പോർട്സ് ഡേ, വേനൽക്കാല ബാർബിക്യൂ എന്നിവ പരിപാടികളുടെ സവിശേഷതകളാണ്. മാസത്തിൽ ഒരിക്കൽ നടത്തുന്ന സിനിമ ക്ലബ്ബിൽ യുവജനങ്ങൾ തീരുമാനിക്കുന്ന സിനിമകൾ കാണുകയും അവയെ കുറിച്ച് ചർച്ചകൾ നടത്തുകയും ചെയ്യുന്നതാണ്.

ഈവർഷത്തെ സവിശേഷ പരിപാടി മാസത്തിൽ രണ്ടു പ്രാവശ്യം നടക്കുന്ന ബൈബിൾ പഠന ക്ലാസുകളാണ്. വിശുദ്ധ യോഹന്നാന്റെ സുവിശേഷമാണ് പഠന വിഷയം.