Latest News

നോര്‍ത്ത് ഈസ്റ്റ് മലയാളികള്‍ ക്രിസ്മസ് -പുതുവത്സര ആഘോഷം നടത്തി

2018-12-31 02:17:47am | ഷൈമോൻ തോ‌ട്ടുങ്കൽ

ന്യൂകാസില്‍: മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റിന്റെ (മാന്‍) ആഭിമുഖ്യത്തില്‍ നടന്ന ക്രിസ്മസ് പുതുവത്സര ആഘോഷപരിപാടികള്‍ വര്‍ഇശമ്പളമായി . ഫെനം ഇംഗ്ലീഷ് മാര്‍ട്ടയേഴ്‌സ് ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ ഫാ. സജി തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ജിജി തങ്കച്ചന്‍ ക്രിസ്മസ് സന്ദേശം നല്‍കി.

അസോസിയേഷന്‍ അംഗങ്ങള്‍ നടത്തിയ വിവിധ കലാപരിപാടികള്‍, കരോള്‍ ആലാപനം , സാന്താക്‌ളോസിനെ വരവേല്‍ക്കല്‍ എന്നിവയും ആഘോഷ പരിപാടികളോടനുബന്ധിച്ചു നടന്നു. യുക്മ കലാമേളയില്‍ വിജയികള്‍ ആയവര്‍ക്ക് ആഘോഷ പരിപാടികളോടനുബന്ധിച്ചു നടന്ന സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു ,ഷെഫ് റോബിന്‍സ് ഫ്‌ളവേഴ്‌സ് ഒരുക്കിയ ക്രിസ്മസ് ഡിന്നറോടു കൂടിയാണ് പരിപാടികള്‍ അവസാനിച്ചത് .