Latest News

ക്രിസ്തുമസ് നവവത്സരാഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി . കലാ കേളിയൊരുക്കി കേരള കമ്മ്യൂണിറ്റി ഫൗണ്ടേഷൻ; വാട്ഫോഡിൽ നാളെ മലയാളികളുടെ ‘’ഫെസ്റ്റീവ് ഫിയസ്റ്റ 2018’’

2018-12-31 02:37:01am |

വാട്ഫോഡ്:ജീവ കാരുണ്യ രംഗത്ത് ചരിത്രം രചിച്ചു മുന്നേറുന്ന കേരളം കമ്മ്യുണിറ്റി ഫൗണ്ടേഷന്റെ(കെ.സി.എഫ്)ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ നാളെ (ശനിയാഴ്ച) 4 .30 മുതൽ വാട്ഫോഡിലുള്ള ഹോളിവെൽ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് നടക്കും.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒട്ടേറെ 

വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റ് കൂട്ടും 

ഈ മാസം ആദ്യവാരം മുതൽ തുടങ്ങിയ  കുട്ടികൾ പരമ്പരാഗത രീതിയിൽ ഒരുക്കിയ പുൽക്കൂട് മത്സരങ്ങൾ സമൂഹത്തിനു വേറിട്ട അനുഭവമായി .നാളെ നടക്കുന്ന ആഘോഷ പരിപാടിയിൽ കലാരംഗത്തു മികവ് കാട്ടിയ നിരവധി കുട്ടികൾ വേദിയിൽ ദൃശ്യ വിസ്മയമൊര്ക്കും. ചടുല താളങ്ങൾക്കു നൃത്ത ചുവടുകളൊരുക്കി ബോളിവുഡ് ഡാൻസ് ഗ്രൂപ്  കാണികൾക്ക് നയന വിരുന്നൊരുക്കും.കൂടാതെ യു കെ യിലെ സംഗീത പ്രേമികളുടെ  ഇഷ്ട ബാൻഡായ സെവൻ  ബീറ്റ്‌സ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സംഗീത നിശ കാണികൾക്കു പുതിയ സംഗീതാനുഭവമായിരിക്കും ഇത്തവണ കാഴ്ച വയ്ക്കുന്നത് .

പിന്നിട്ട വഴികളിൽ സംഘടന കൈവരിച്ച നേട്ടങ്ങളും പ്രവർത്തനങ്ങളും വേദിയിൽ സ്ലൈഡുകളായി മിന്നി മറയും.നീണ്ട 47വർഷത്തെ ഇന്ത്യൻ ഹൈകമ്മീഷനിലെ സേവനം  പൂർത്തിയാക്കി വിരമിച്ച  മലയാളികളുടെ   പ്രിയ ങ്കരനായ ശ്രീ.ടി ഹരിദാസിനെ മലയാളി സമൂഹത്തിനു നൽകിയ  നിസ്വാർഥ സേവനങ്ങൾ  മുൻനിർത്തി ചടങ്ങിൽ ആദരിക്കും.കൂടാതെ വിവിധ സമൂഹത്തിൽ പെട്ടവരെ തദവസരത്തിൽ അനുമോദിക്കും.പ്രസ്തുത ആഘോഷപരിപാടികൾ മികച്ച നിലവാരം പുലർത്തുന്നതോടൊപ്പം രുചിഭേദങ്ങളുടെ കാലവറയൊരുക്കി  ഈ വർഷത്തെ ക്രിസ്ത്മസ് ഡിന്നറും വേറിട്ടതാകുമെന്നുള്ളതിനും സംശയമില്ല.

 

കൂടുതൽ വിവരങ്ങൾക്ക് 

സിബി തോമസ് :07886 749305

സിബു സ്കറിയ :07886 319232

ജെബിറ്റി ജോസഫ് :07791 949041

വിലാസം 

Holywell community centre

Tolpits lane

Watford WD18 9QD