Latest News

യുക്മ യൂത്ത് അക്കാദമിക്ക് അവാർഡിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു; യുക്മ ഫെസ്റ്റ് അവാർഡിന് അപേക്ഷകൾ സമർപ്പിക്കുവാനുള്ള അവസാന തീയ്യതി ഇന്ന്

2019-01-01 01:44:04am | ഡോ.ബിജു പെരിങ്ങത്തറ
മാഞ്ചസ്റ്റർ:- ഈ കഴിഞ്ഞ അദ്ധ്യയന വർഷത്തെ ജി.സി.എസ്.ഇ(GCSE) , എ ലെവൽ (A LEVEL) പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന യുക്മ അക്കാദമിക് അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.യുക്മ ആദ്യമായി ഏർപ്പെടുത്തുന്ന ഈ അവാർഡ് വരും തലമുറയിലെ കുട്ടികൾക്ക് ഒരു പ്രോത്സാഹനവും അംഗീകാരവുമാകുമെന്നതിൽ സംശയമില്ല. 2017 ലെ പരീക്ഷക്കിരുന്ന (റിപ്പീറ്റ് ചെയ്യുന്നവരെ ഒഴിവാക്കിക്കൊണ്ട്) കുട്ടികളുടെ മാർക്കാണ് ഈ അവാർഡിനാധാരം.
 
 യുക്മ യൂത്ത് ഏർപ്പെടുത്തിയിരിക്കുന്ന അക്കാദമിക് അവാർഡിന് പരിഗണിക്കണമെന്നുള്ള അപേക്ഷകർ തങ്ങളുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പുകൾ uukmafestawards@gmail.com എന്ന  ഇ മെയിലിലോ, ശ്രീ. തമ്പി ജോസിന്റെ - O7576983141 എന്ന വാട്സ് ആപ്പ് നമ്പറിലോ അയക്കുക. 
 
യുക്മ യൂത്ത് അക്കാദിക് അവാർഡിന് അപേക്ഷ അയക്കേണ്ട അവസാന തീയ്യതി ജനുവരി 6 ഞായറാഴ്ചയാണ്. ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന പക്ഷം യുക്മ ഭാരവാഹികൾ കൂടുതൽ വിവരങ്ങൾ അന്വേക്ഷിച്ചറിയുന്നതാണ്. പ്രധാനമായും മാർക്ക് കാർഡാണ് വേണ്ടത്.
 
സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന യു കെ മലയാളികളെ ആദരിക്കുന്നതിനുള്ള വേദിയായ ജനുവരി 19 ആം തിയതി മാഞ്ചസ്റ്ററിൽ വെച്ചു നടത്തുന്ന വർണ്ണശബളമായ "യുക്മ ഫെസ്റ്റ് 2019" ൽ വെച്ച് ഈ അവാർഡുകൾ വിതരണം ചെയ്യുന്നതാണ് എന്ന് യുക്മ നാഷണൽ കമ്മിറ്റി അറിയിക്കുന്നു.
 
ജി. സി.എസ്.ഇ - എ ലെവൽ അവാർഡുകളെ സംബന്ധിച്ച
കൂടുതൽ വിവരങ്ങൾക്ക് യുക്മ നാഷണൽ യൂത്ത് കോർഡിനേറ്റർമാരെ ബന്ധപ്പെടുക.
ഡോ.ബിജു പെരിങ്ങത്തറ - O7904785565
ഡോ. ദീപാ ജേക്കബ് - 07792763067
ശ്രീ. തമ്പി ജോസ് - 07576983141
 
യുക്മ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ വളരെ മികച്ച നിലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യുക്മ ഫെസ്റ്റിനുള്ള അവാർഡുകൾക്കായി അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി ഇന്നാണ്. പരിപാടി നടക്കുന്ന മാഞ്ചസ്റ്റർ വിഥിൻഷോ ഫോറം സെന്ററിൽ ഫുഡ് സ്റ്റാളുകൾ ഇടുന്നതിനും, ലൈറ്റ് ആൻഡ് സൗണ്ട് ചെയ്യുന്നതിനും ക്ഷണിച്ചിട്ടുള്ള ക്വട്ടേഷനുകൾ സമർപ്പിക്കേണ്ട  തീയ്യതിയും ഇന്നവസാനിക്കുകയാണ്. (31/12/18).
 
 ജനുവരി 19ന് യുക്മ ഫാമിലി ഫെസ്റ്റിനോടനുബന്ധിച്ച്   സമ്മാനമായി ടൊയോട്ടോ ഐഗോ കാറും, നിരവധി സ്വർണനാണയങ്ങളും ലഭിക്കുന്ന യുക്മ യുഗ്രാൻറിന്റെ നറുക്കെടുപ്പും നടക്കുന്നതാണ്. ഇനിയും ടിക്കറ്റുകൾ ആവശ്യമുള്ളവർ ഭാരവാഹികളുമായി ബന്ധപ്പെടുക.
 
യുക്മ ഫാമിലി ഫെസ്റ്റിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് (ജനറൽ കൺവീനർ) - O7985641921
ഷീജോ വർഗ്ഗീസ് - O7852931287.