Latest News

യോവിലിൽ മരിച്ച മരിയ ജോർജിന്റെ സംസ്കാരം ശനിയാഴ്ച കുറവിലങ്ങാട്ട് .

2019-01-02 10:17:40am |

 

ന്യൂകാസിൽ . ബ്രിട്ടനിലെ യോവിലിൽ കഴി ഞ്ഞ ഡിസംബർ ഇരുപതിന്‌ മരിച്ച ജയ എന്ന് വിളിക്കുന്ന മരിയ  ജോർജിന്റെ സംസ്കാര ശുശ്രൂഷകൾ ഈ വരുന്ന ശനിയാഴ്ച കോട്ടയം കുറവിലങ്ങാട് മേജർ ആർക്കി  എപ്പിസ്കോപ്പൽ മർത്തമറിയം ദേവാലയത്തിൽ നടക്കും ,സംസ്കാര ശുശ്രൂഷകൾ വൈകുന്നേരം മൂന്നു മുപ്പതിന് ഭവനത്തിൽ ആരംഭിക്കും എന്ന് ബന്ധുക്കൾ അറിയിച്ചു ,സംസ്കാര ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കാർമികത്വം വഹിക്കും ,കുറവിലങ്ങാട് കാട്ടാർ പാതിയിൽ ജോർജ് ജോസെഫിന്റെ ഭാര്യയായ ജയ യോവിൽ  ഡിസ്ട്രിക്ട്  ആശുപത്രിയിൽ സ്റ്റാഫ്‌ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു .കോട്ടയം പുലിക്കുട്ടുശേരി വല്യാട്ട്  പോളക്കാട്ടിൽ കുടുംബാംഗം ആയ പരേതനായ അബ്രഹാമിന്റെയും , ത്രേസ്യാമ്മയുടെയും മകളാണ് ,പോർട്സ്മൗത്  യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ അലീന , വിദ്യാർഥികളായ ആൽവിന ,അൽബ എന്നിവർ മക്കളാണ് .കഴിഞ്ഞ രണ്ടു വർഷമായി  ക്യാൻസർ  രോഗബാധിതയായിരുന്ന ജയയും കുടുംബവും ഏറെക്കാലം ദുബായിയിൽ ജോലി ചെയ്തതിനു ശേഷമാണ് യു കെ യിൽ എത്തിയത് .കഴിഞ്ഞ പതിനഞ്ചു വർഷമായി ഇവർ യോവിലിൽ തന്നെ ആണ് താമസിച്ചിരുന്നത് . കഴിഞ്ഞ ശനിയാഴ്ച യോവിലെ മലയാളി സുഹൃത്തുക്കൾ ജയക്ക് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു ,യോവിൽ  ഹോളി ഗോസ്റ്റ് പള്ളിയിൽ നടന്ന ശുശ്രൂഷകളിൽ യു കെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് പങ്കെടുക്കാൻ എത്തിയത് .