Latest News

ജനുവരി 5 നു ലിമ യുടെ ക്രിസ്മസ്‌, ന്യൂ ഇയർ; ആഘോഷം നിങ്ങളും വരില്ലേ .?.

2019-01-03 02:50:28am | ഹരികുമാർ ഗോപാലൻ
ഇന്നു കൂടിയ  ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) യുടെ കമ്മറ്റി  വരുന്ന ശനിയാഴ്ച്ച നടക്കുന്നക്രിസ്മസ്‌, ന്യൂ ഇയർ ,ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ വിലയിരുത്തി , കഴിഞ്ഞ ഒരു വര്‍ഷം ലിമ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും   ആംഗികരിച്ചു കഴിഞ്ഞ വര്ഷം ഒട്ടേറെ പരിപാടികള്‍ സംഘടിപ്പിക്കുവാനും ,ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ലിമക്കു കഴിഞ്ഞതില്‍ യോഗം സംതൃപ്തി രേഖപ്പെടുത്തി .
 
കേന്‍സിങ്ങ്ടോണ്‍ ഐറിഷ് ഹാളില്‍ വച്ച് ജനുവരി മാസം 5ാം തിയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നകൃസ്തുമസ്, ന്യൂ ഇയർ ,ആഘോഷങ്ങളോടോപ്പം  നടക്കുന്ന ജനറല്‍ ബോഡിയില്‍ വച്ച് ലിമയുടെ പുതിയ നേത്രുതത്തെ തിരഞ്ഞെടുക്കും 
 ,
പരിപാടിയില്‍ കുട്ടികളുടെയും വലിയവരുടെയും വിവിധകലപരിപകള്‍ അവധരിപ്പിക്കും ,പരിപാടിയിൽ പങ്കെടുക്കാൻ  ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക 
07886247099 
 
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ അഡ്രെസ്സ് താഴെ കൊടുത്തിരിക്കുന്നു 
 
Liverpool Irish Centre
6 Boundary Lane
Liverpool
L6  5JG