Latest News

മാഞ്ചസ്റ്റർ കാത്തലിക് അസോസിയേഷൻറെ ദശാബ്‌ധി ആഘോഷവും ,ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളും നാളെ

2019-01-04 01:54:21am |
മാഞ്ചസ്റ്റർ: കേരളാ കാത്തലിക് അസോസിയേഷൻ ഓഫ് മാഞ്ചസ്റ്ററിന്റെ (KCAM ) പത്താം വാർഷിക ആഘോഷവും ,ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളും നാളെ നടക്കും.സെയിൽ കമ്യൂണിറ്റി സെൻററിൽ ഉച്ചക്ക് 1.30 ന് ജപമാലയോടുകൂടി ആഘോഷപരിപാടികൾക്ക് തുടക്കമാകും.തുടർന്ന് നടക്കുന്ന അത്യാഘോഷപൂർവ്വമായ ദിവ്യബലിയിൽ സിറോ മലബാർ മാഞ്ചസ്റ്റർ റീജിയൺ കോർഡിനേറ്റർ ഫാ.ജോസ് അഞ്ചാനിക്കൽ മുഖ്യ കാർമ്മികനാകും.ഇതേ തുടർന്ന് നടക്കുന്ന പൊതു സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡണ്ട് ജോജി ജോസഫ് അധ്യക്ഷത വഹിക്കും.ഫാ .ജോസ് അഞ്ചാനിക്കൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന അസോസിയേഷന്റെ ദശാബ്‌ധി ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്തു സംസാരിക്കും. അസോസിയേഷൻ ചെയർപേഴ്സൺ ജോസ് ജോർജ്,സെക്രട്ടറി ബിന്റോ സൈമൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും.
 
തുടർന്ന് വിവിധങ്ങളായ കലാപരിപാടികൾക്ക് തുടക്കമാകും.`കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ പരിപാടികളുമായി വേദിയിൽ എത്തിച്ചേരും.നൃത്ത വിസ്മയങ്ങളും സ്കിറ്റുകളാലും വേദി നിറയുമ്പോൾ കാണികൾക്ക് നിരവിരുന്നാകും. ദശാബ്‌ധി ആഘോഷങ്ങളുടെ ഭാഗമായി പ്രേത്യേക റാഫിൾ നറുക്കെടുടുപ്പ് ഉണ്ടായിരിക്കും ഒട്ടേറെ ആകർഷകങ്ങളായ സമ്മാനങ്ങളാണ് ഭാരവാഹികൾ ക്രമീകരിച്ചിരിക്കുന്നത് .
 
പത്തുവർഷങ്ങൾക്കു മുൻപ് മാഞ്ചസ്റ്ററിൽ വിഥിൻഷോ കേന്ദ്രമാക്കി തുടക്കം കുറിച്ച കാത്തലിക് അസോസിയേഷൻ കുടുംബങ്ങൾ തമ്മിലും വ്യക്തികൾ തമ്മിലുമുള്ള ബന്ധം ഊട്ടി ഉറപ്പിക്കന്നതിൽ വഹിക്കുന്ന പങ്ക് വിലപ്പെട്ടതാണ്.പള്ളിയോടു ചേർന്ന് ആത്മീയ കാര്യങ്ങളിലും,അതോടൊപ്പം കുട്ടികളുടെ കലാകായിക വളർച്ചയിലും അസോസിയേഷൻ സ്‌തുത്യർഹമായ പങ്കു വഹിച്ചുവരുന്നതായി ഭാരവാഹികൾ പറയുന്നു.
 
കലാപരിപാടികളെ തുടർന്ന് സാൽഫോർഡ് കലവറ കേറ്ററിങ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഡിന്നറോടെയാവും പരിപാടികൾ സമാപിക്കുക.ആഘോഷപരിപാടികളിൽ കുടുംബസമേതം പങ്കെടുക്കുവാൻ ഏവരേയും അസോസിയേഷൻ എക്സിക്യൂട്ടിവ് കമ്മറ്റിക്ക് വേണ്ടി സെക്രട്ടറി ബിന്റോ സൈമൺ സ്വാഗതം ചെയ്യുന്നു.