Latest News

ലിവർപൂൾ മലയാളി അസ്സോസിയേഷന്‍ (LIMA)ക്ക് പുതിയ നേതൃത്വം .ഇ ജെ കുരൃാക്കോസ് നയിക്കും

2019-01-06 02:24:52am | ഹരികുമാര്‍ ഗോപാലന്‍
 ലിവര്‍പൂളിലെ ആദൃമലയാളി അസോസിയേഷനായ   ലിവര്‍പൂള്‍ മലയാളി  അസോസിയേഷന്‍  (ലിമ) യുടെ  ക്രിസ്തുമസ് ന്യൂ ഈയര്‍ ആഘോഷവും        പോതുയോഗവും  ഇന്നു നടന്നു.. യോഗത്തില്‍ വച്ച്   വരുന്ന    ഒരുവര്‍ഷത്തെക്കുള്ള  പുതിയ നേത്രുത്തതെയും തിരഞ്ഞെടുത്തു , കഴിഞ്ഞ ശനിയാഴ്ച ലിവര്‍പൂളിലെ ഐറിഷ് ഹാളിലാണ്   പരിപാടികള്‍ നടന്നത് .ഇ ജെ  കുരൃാക്കോസ്  , പ്രസിഡണ്ടായും എല്‍ദോസ്  സണ്ണി  സെക്രട്ടറിയും ,ബിനു വര്‍ക്കി ട്രഷറായുമുള്ള 12 അംഗ കമ്മറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്    ഹരി ഗോപാര്‍ ഗോപാലന്‍ പി ര്‍ ഒ ആയി തുടരും 
                         
ലിമ ,മുന്‍ പ്രസിഡണ്ട്‌ ടോം ജോസ് തടിയംപാടിന്‍റെ  അദൃക്ഷതയില്‍  ആരംഭിച്ച യോഗത്തില്‍, ജോഷ്വ ബിജു ക്രിസ്തുമസ് സന്ദേശം നല്‍കി ,കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവധരിപ്പിച്ചു മുന്‍ , സെക്രട്ടറി ബിജു ജോര്‍ജ് അവധരിപ്പിച്ച റിപ്പോര്‍ട്ടില്‍ കഴിഞ്ഞ വര്ഷം ലിമ നടത്തിയ പരിപാടികള്‍ അക്കമിട്ടു നിരത്തിയിരുന്നു .ട്രഷര്‍  ബിനു വര്‍ക്കി  കഴിഞ്ഞ വര്‍ഷത്തെ വരവ് ചിലവു കണക്കുകള്‍ അവധരിപ്പിച്ചു..മാത്യു എബ്രഹാം ഇന്‍ഷുറന്‍സ് പോളിസികളെപറ്റി വളരെ അറിവ് പകരുന്ന ഒരു ക്ലാസ്സ്‌ നല്‍കി .
                         
 കഴിഞ്ഞ ഒരു  വര്‍ഷം ലിമക്ക്  നേതൃത്വം കൊടുത്ത  പ്രസിഡണ്ട്‌ ടോം ജോസ് തടിയംപട്   സെക്രെറ്ററി ബിജു ജോര്‍ജ് , ട്രഷര്‍  ബിനു വര്‍ക്കി എന്നിവരുടെ    നേതൃത്തത്തില്‍ പ്രവര്‍ത്തിച്ച  കമ്മിറ്റി   ഒട്ടേറെ  പുതിയ പുതിയ പരിപാടികള്‍ സംഘടിപ്പിച്ചും   വെള്ളപ്പൊക്കത്തില്‍  ദുരിതം  അനുഭവിച്ചവര്‍ക്കു  ചാരിറ്റി നടത്തിയും  കൂടാതെ  വളരെ ബൃഹത്തായ ഓണപരിപടിയും , വിഷു,ഈസ്റ്റെര്‍  പരിപാടിയും  സംഘടിപ്പിച്ചു കാലാവധി പൂര്‍ത്തിയാക്കിയാണ് പിരിഞ്ഞത് .  
 
ഈ വര്‍ഷം ലിമ നടത്താന്‍ പോകുന്ന  ആഘോഷങ്ങളില്‍ പങ്കാളികളാകാന്‍  എല്ലാ ലിവര്‍പൂള്‍ മലയാളികളെയും   സ്വാഗതം ചെയ്യുന്നുവെന്ന്  പ്രസിഡണ്ട്‌ ഇ ജെ  കുരൃാക്കോസ് പറഞ്ഞു .
 
.