Latest News

ഓക്സ്ഫോർഡ് മലയാളി സമാജത്തിന്റെ ക്രിസ്തുമസ് & പുതുവത്സരാഘോഷം പ്രൗഢഗംഭീരമായി ആഘോഷിച്ചു

2019-01-08 02:18:28am | സജി തെക്കേക്കര

 അംഗബലം കൊണ്ടും സംഘടനാ പ്രവർത്തങ്ങൾകൊണ്ടും ഓക്സ്ഫോർഡിലെ ഏറ്റവും വലിയ സംഘടനയായ ഓക്‌സ്മാസിന്റെ ക്രിസ്തുമസ് &പുതുവത്സരാഘോഷം നിറഞ്ഞ സദസിൽ വച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു. യേശുക്രിസ്തുവിന്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്നു കരോൾയോട്  കൂടി ഗായകസംഘത്തിന്റെ അകമ്പടിയോടു കൂടി ക്രിസ്തുമസ് പാപ്പാ  (ശ്രീ .വര്ഗീസ് ജോൺ )വേദിയിൽ എത്തിക്രിസ്തുമസ് സന്ദേശം നല്ലിയതോടെ  ആഘോഷപരിപാടികൾ ആരംഭിച്ചു .സമാജം പ്രസിഡന്റ് ജോബി ജോണിന്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ സെക്രട്ടറി  സജി തെക്കേക്കര സ്വാഗതവും ,പ്രമോദ് കുമരകം ,ബിനോയ് വര്ഗീസ് ,മീന മനോജ് ആശംസകളും പ്രിൻസി വര്ഗീസ് നന്ദിയും അറിയിച്ചു .

നമ്മുടെ സംസ്കാരത്തെയും മൂല്യങ്ങളെയും പൈതൃ കത്തെയും വരും തലമുറയിലേക്കു കൈമാറുന്നതിനും ,സമാജ അംഗങ്ങൾ തമ്മിൽ ഉള്ള പരസ്പര സ്നേഹവും ഐക്യവും ഊട്ടി ഉറപ്പിക്കാൻ ഇങ്ങനെയുള്ള ആഘോഷങ്ങൾ സഹായകമാകട്ടെ എന്ന് സെക്രട്ടറി യും, നമ്മുടെ സമൂഹത്തിൽ സംഘടനാ പ്രവർത്തനത്തിന്റെ ആവശ്യകതയെയും പരിപാടികളെ പറ്റിയും പ്രസിഡന്റ് യും സൂചിപ്പിക്കുകയും ,കലാപരിപാടികളുടെ വിജത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിച്ചു വരുന്ന ആർട്സ്‌ കോർഡിനേറ്റേഴ്‌സ് ശ്രീ .രൂപേഷ് ജോൺ ,ജിനിതാ നൈജോ ,സോണിയ  സന്തോഷ് എന്നിവരെ പൊതുയോഗത്തിൽ അനുമോദിക്കുകയും ചെയ്തു  .

             തുടർന്ന് നടന്ന കലാ പരിപാടികളുടെ ആദ്യ ഇനമായ ഓക്‌സ്മാസ് ഡാൻസ് അക്കാദമിയിലെ 60 ൽ പരം കുട്ടികളെ അണിനിരത്തി സുജാത ടീച്ചർ അണിയിച്ചൊരുക്കിയ വെൽക്കം ഡാൻസ് അക്ഷരാർത്ഥത്തിൽ സദസിനെ വിസ്മയം കൊള്ളിച്ചു ,കൂടാതെ ആഘോഷപരിപാടികൾക്ക് മാറ്റുകൂട്ടുന്നതിനു വേണ്ടി നയനമനോഹരങ്ങളായ നൃ ത്തനൃത്യങ്ങൾ ,രസകരങ്ങളായ സ്‌കിറ്റുകൾ ,കോമഡി പരിപാടികൾ ,ശ്രവണസുന്ദരമായ ഗാനങ്ങൾ ,ഭക്തി നിർഭരമായ കരോൾ ഗാനങ്ങൾ,സിനിമാറ്റിക് ബാലൈ എല്ലാം തികച്ചും അംഗങ്ങളെ ആനന്ദത്തിൽ ആറാടിച്ചു. ഇതോടൊപ്പം ഓക്‌സ്മാസ് ഡാൻസ് അക്കാദമി കുട്ടികളുടെ ഗ്രേഡ് എക്‌സാമിനേഷന്റെ സർട്ടിഫിക്കറ്റ് വിതരണവും നടത്തുകയുണ്ടായി .
 
    സംഘടനാ പ്രവർത്തനത്തിൽ അംഗങ്ങളുടെ സംഘ ബോധത്തിൽ പരസ്പര സഹകരണത്തിൽ uk  യിലെ വലിയ സമാജങ്ങളുടെ പട്ടികയിൽ ഇടം നേടിയ          ഓക്‌സ്മാസ് വേറെ ഒരു സഘടനകളുടെയും പിൻബലമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുകയാണ് .സമാജ അംഗങ്ങളുടെ ആത്മാർത്ഥമായ സഹകരണം ഒന്നുമാത്രമാണ് ഓക്‌സ്മാസിന്റെ പ്രവർത്തന വിജയമെന്ന് ഒരിക്കൽ കൂടി തെളിച്ചുകൊണ്ട്  മുന്നോട്ടു പോകുകയാണ് .ഏപ്രിൽ 27  നടക്കുന്നു ഈസ്റ്റര് &വിഷു ആഘോഷവേളയിൽ കൂടുതൽ കരുത്തോടെ ഐക്യത്തോടെ കാണാമെന്ന വിശ്വാസത്തോടെ ആഘോഷപരിപാടികൾ അവസാനിച്ചു .