Latest News

ലിമയുടെ ഓണാഘോഷവും , ഈസ്റ്റർ ,വിഷു ആഘോഷവും ഏപ്രിൽ 28 നു

2019-01-10 03:00:59am | ഹരികുമാര്‍ ഗോപാലന്‍, പിആര്‍ഒ, ലിമ

ലിമയുടെ ഓണാഘോഷവും , ഈസ്റ്റർ ,വിഷു ആഘോഷവും ഈ വര്‍ഷം പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചു .ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ )യുടെ ഓണാഘോഷവും , ഈസ്റ്റർ ,വിഷു ആഘോഷവും ഈ വര്‍ഷവും പൂർവ്വാധികം ഭംഗിയായി നടത്തുവാൻ തീരുമാനിച്ചതായി ലിമ പ്രസിഡണ്ട് ഇ ജെ കുര്യാക്കോസ് അറിയിച്ചു. 

ഈസ്റ്റർ ,വിഷു ആഘോഷം ഏപ്രിൽ 28 നു വിസ്‌റ്റോൺ ടൌൺ ഹാളിൽ വച്ച് നടക്കും. വിപുലമായ കലാപരിപാടികളോടെ ഓണാഘോഷം സെപ്തംബര് 21 നും നടക്കുമെന്നും ഈ പരിപാടികളിലേക്ക് മുഴുവന്‍ ലിവര്‍പൂള്‍ മലയാളികളെയും ആദരവോടെ ഷണിക്കുന്നതായി. പ്രസിഡണ്ട്‌ അറിയിച്ചു