Latest News

യുക്മ ഫാമിലി ഫെസ്റ്റ് ഇന്ന് വിഥിൻ ഷോയിൽ..... ഇവർ വ്യക്തിഗത അവാർഡുജേതാക്കൾ.

2019-01-19 03:54:25am | ബാല സജീവ് കുമാർ

യുക്മ നാഷണൽ കമ്മിറ്റിയുടെ 2017 - 19 വർഷത്തേക്കുള്ള വ്യക്തിഗത അവാർഡുകൾ പ്രഖ്യാപിച്ചു. കഴിഞ്ഞ പ്രവർത്തന വർഷത്തിൽ യുക്മക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻ നിർത്തിയാണ് ഓരോ റീജിയനുകളും നൽകിയ നാമ നിർദ്ദേശങ്ങളിൽ നിന്ന് ഉത്തമരായവരെ തിരഞ്ഞെടുത്തിരിക്കുന്നത്. യുക്മയിലെ പ്രവർത്തനങ്ങൾക്കുള്ള  സ്റ്റാർ അവാർഡുകൾ, വളർന്നു വരുന്ന പ്രതിഭകളെ പ്രചോദിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനായി റൈസിംഗ് സ്റ്റാർ അവാർഡുകൾ, യു കെ മലയാളി സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനുള്ള ഡയമണ്ട് അവാർഡുകൾ എന്നിവയാണ് വ്യക്തിഗത ഗോൾഡൻ ഗാലക്‌സി അവാർഡുകളിൽ നൽകപ്പെടുന്നത്. അവാർഡുകൾ ജനുവരി 19 നു മാഞ്ചസ്റ്ററിലെ വിഥിൻഷോ ഫോറം സെന്ററിൽ വച്ച് നടക്കുന്ന യുക്മ ഫെസ്റ്റ് 2019  വേദിയിൽ വച്ച് നൽകി തിരഞ്ഞെടുക്കപ്പെട്ടവരെ ആദരിക്കുന്നതാണ്

യുക്മ സ്റ്റാർ അവാർഡുകൾക്കായി പരിഗണിക്കപ്പെട്ടിരിക്കുന്നവർ ഈസ്റ്റ് ആംഗ്ലിയ റീജിയനിൽ നിന്നുള്ള യുക്മ നാഷണൽ കമ്മിറ്റി അംഗം കുഞ്ഞുമോൻ ജോബ്, യുക്മ ജ്വാല മാഗസിൻ ചീഫ് എഡിറ്റർ റെജി നന്തിക്കാട്ട്, സാംസ്കാരിക വേദി കൺവീനർ സി എ ജോസഫ്, ടൂറിസം കമ്മിറ്റി കൺവീനർ ടിറ്റോ തോമസ്, ഹരി കുമാർ ഗോപാൽ , സെബാസ്റ്റ്യൻ മുതുപറക്കുന്നേൽ എന്നിവരാണ് .

കലാ കായിക വിദ്യാഭ്യാസ മേഖലയിൽ വളർന്നു വരുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി യുക്മ നൽകുന്ന അവാർഡ് ആണ് റൈസിംഗ് സ്റ്റാർ അവാർഡ് . നോർത്ത് ഈസ്റ്റ് റീജിയനിലുള്ള  മാസ് സുന്ദർലാന്റിലെ റോഷ്‌നി ടി റെജി  വിദ്യാഭ്യാസത്തിനുള്ള പുരസ്കാരം നേടി. സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എം പി പദ്മരാജ് ആണ് കായിക മേഖലയിലുള്ള അവാർഡിന് അർഹനായത്. കേംബ്രിഡ്ജിൽ നിന്നുള്ള യുവ ഗായിക ടെസ്സ സൂസൻ ജോണും ഹള്ളിൽ നിന്നുമുള്ള യുവ ഗായകൻ  സാൻ ജോർജ് എന്നിവർക്കാണ്     ആർട്സ് വിഭാഗത്തിലുള്ള പുരസ്‌കാരം ലഭിച്ചത് . യുക്മയുടെ വിവിധ പരിപാടികൾക്കായി നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള പ്രത്യേക പുരസ്‌കാരത്തിന് ഓസ്‌ഫോർഡിലെ ബ്രയാൻ വർഗീസ് അർഹനായി . കഴിഞ്ഞ കാലങ്ങളിൽ യുക്മയ്ക്ക് നൽകിയ സമഗ്ര സംഭാവനയെ മാനിച്ച്  ഇഗ്‌നേഷ്യസ് പേട്ടയിൽ , സുനിൽ രാജൻ , ടോമി സെബാസ്റ്റ്യൻ എന്നിവർ പ്രത്യേക പുരസ്കാരത്തിനര്ഹരായി .

യുക്മ ഡയമണ്ട് അവാർഡീന്    ടി ഹരിദാസ് , ഫ്രാൻസിസ് മാത്യു കാവളകാട്ടിൽ , ജോസ് പി എം , ഡോ: അജിമോൾ പ്രദീപ്  എന്നിവർ അർഹരായി .യുകെ മലയാളികളുടെ ഹരിയേട്ടൻ എന്നറിയപ്പെടുന്ന ടി ഹരിദാസ്   ലോക കേരള സഭയിലെ സ്റ്റാന്റിംഗ്  കമ്മിറ്റി മെമ്പർ ആണ് .അദ്ദേഹത്തിന്റെ 46 വർഷത്തെ ഹൈ കമ്മീഷനിലെ സേവനത്തെ മാനിച്ച്, യുകെ മലയാളികൾക്ക് അദ്ദേഹം നൽകിയ സഹായത്തെ മാനിച്ചു യുക്മ ഈ അവസരത്തിൽ ഡയമണ്ട് അവാർഡ് നൽകി ആദരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക സാംസകാരിക സംഘടനയായ യുക്മയുടെ  മുൻ പ്രസിഡന്റ്, യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ചെയർമാൻ, ഡിവൈൻ യുകെ ചാരിറ്റി  ട്രുസ്ടിന്റെ ട്രസ്റ്റി ബോർഡ് മെമ്പർ,

 നമ്മുടെ എല്ലാം പ്രിയങ്കരനായ അസിച്ചേട്ടന് യുകെ മലയാളീ സമൂഹത്തിനു നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് യുക്മ ഡയമണ്ട് അവാർഡ് നൽകി ആദരിച്ചു. യുക്മ കലാമേളയ്ക്ക് പുതിയ മാനം പകർന്ന് നൽകിയ യുക്മ സൗത്ത് ഈസ്റ്റ് - വെസ്റ്റ് റീജിയന്റെ മുൻ സെക്രട്ടറി, ബ്രിട്ടീഷ് കേരളൈറ്റ്സ് സൗത്താളിന്റെ മുൻ സെക്രട്ടറി,

യു കെ യിൽ നേഴ്സിംഗ് ഏജൻസികൾക്കും

മറ്റും റോട്ട മാനേജ്‌മെന്റ് സോഫ്ട്‍വെയർ നിർമ്മിച്ച് നൽകുന്ന ജെ പി എം ( www.jmpsoftware.co.uk)  സോഫ്ട്‍വെയർ ഉടമ കൂടി ആയ

രാമപുരം സ്വദേശി ജോസ് പി എം, യുക്മ കലാമേളയ്ക്ക് വേണ്ടി  പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചു നൽകിയത്


സാദാ ജനറൽ നഴ്‌സായി ഇംഗ്ലണ്ടിൽ എത്തി; ബിഎസ്‌സി നഴ്‌സിങും ഡോക്ടറേറ്റും എടുത്ത് ആദ്യം മാതൃകയായി; വെള്ളക്കാരുടെ അവയവങ്ങൾ യോജിക്കാത്തതിനാൽ ജീവൻ നഷ്ടമാകുന്ന ഏഷ്യക്കാർക്ക് വേണ്ടി രംഗത്തിറങ്ങി; അവയവ ദാനത്തെ ജനകീയമാക്കിയ മലയാളി നഴ്‌സിന് പത്മശ്രീക്ക് സമാനമായ പുരസ്‌ക്കാരം നൽകി  ബ്രിട്ടീഷ് രാജ്ഞിയുടെ ആദരിച്ചു . അവയവ ദാനത്തിനു നൽകിയ സമഗ്ര സംഭാവനയെ മാനിച്ച് യുക്മ ഡയമണ്ട് അവാർഡ് നൽകി ആദരിച്ചു .


മികച്ച മെയിൽ നേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ടത് സൗത്ത് ഈസ്റ്റ് റീജിയണിൽ നിന്നുള്ള തോമസ് ജോൺ ആണ്. കെന്റ് ആൻഡ് മിഡ്‌വൈ എൻ  എച്‌ എസിലെ ക്വാളിറ്റി ആൻഡ് കംപ്ലൈന്റ്സ് ലീഡ് ആയി സേവനം ചെയ്യുകയും ഒപ്പം സെന്റർ ഫോർ ഹെൽത് റിസേർച്ചിലെ അവസാനവർഷ പി എച് ഡി വിദ്യാർഥികൂടിയുമായ തോമസ് ജോൺ  നോർത്ത് കെന്റ് സി സി ജി പേഷ്യന്റ് എക്സ്പീരിയൻറ് ഇവന്റിലെ സംയുകത വിജയികൂടിയാണ്.

ഫീമെയിൽ നേഴ്‌സിനുള്ള പുരസ്‌കാരത്തിന് അർഹയായത് നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള ശോഭ മനീഷാണ്. മാഞ്ചെസ്റ്റർ ബോംബ് സ്ഫോടനത്തിൽപെട്ടവരെ പരിചരിക്കുന്നതിന്റെ ഭാഗമായി ഇതിനു മുൻപും ശോഭ ആദരിക്കപ്പെട്ടിട്ടുണ്ട്. കൗൺസിലിന്റെ 2017  ലെ മികച്ച എംപ്ലോയി അവാർഡ് കരസ്ഥമാക്കിയ ഈസ്റ്റ് ആംഗ്ലിയയിൽ നിന്നുള്ള സിമി സതീഷ്  ഏറ്റവും നല്ല വനിതാ കെയർ അസിസ്റ്റന്റ് അവാർഡ് നേടിയപ്പോൾ   ഏറ്റവും നല്ല പുരുഷ കെയർ അസിസ്റ്റന്റ് അവാർഡ് തേടിയെത്തിയത് നോർത്ത് വെസ്റ്റ് റീജിയണിൽ നിന്നുള്ള രാജ് സുബ്രമണി യെയാണ്. എ ഐ സി യൂ വിഥിൻഷോ ഹോസ്പിറ്റലിൽ ജോലിചെയ്യുന്ന രാജ് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്.

യുകെയിലെ നഴ്സുമാർക്ക് സുപരിചിതയും നഴ്സിംഗ് മേഖലയിലെ നിരവധി പുരസ്‌കാരങ്ങൾക്ക് ഉടമയുമായ  ലണ്ടൻ കിങ്‌സ് കോളേജ് ഹോസ്പിറ്റൽ കാർഡിയോളജി തീയേറ്റർ മേട്രനുമായ മിനിജ ജോസഫിനെ പ്രത്യേക പുരസ്കാരം നൽകി ആദരിക്കുവാൻ ജൂറിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല. യുക്മ നഴ്‌സസ് ഫോറത്തിന്റെ ഒട്ടു മിക്ക സെമിനാറുകളിലും ക്ലാസ്സുകൾ കൈകാര്യം ചെയ്ത മിനിജ എല്ലാ നഴ്‌സസിനും ഒരു മാത്യക കൂടിയാണ് എന്ന് എടുത്തുപറയേണ്ടകാര്യമാണ്.

വിദ്യാഭ്യാസ മേഖലയിൽ കഴിവ് തെളിയിച്ച നിരവധി അപേക്ഷകരിൽ നിന്നും വിജയിയെ കണ്ടെത്താൻ ജൂറി നന്നേ പാടുപെട്ടു എന്ന് തന്നെ പറയാം. യുകെയിലെ മലയാളികുട്ടികളുടെ  വിദ്യാഭ്യാസ നിലവാരം എത്രമാത്രം ഉന്നതിയിലാണ് എന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ്  ഈ അവാർഡുകൾ എന്നതിൽ സംശയം വേണ്ട.

 മെലിൻ ടി സുനിൽ,   അഭിഷേക് അലക്സ് എന്നിവർ ജി സി എസ് സി  അവാർഡ് ജേതാക്കളായപ്പോൾ മികച്ച നേട്ടങ്ങൾ കൊയ്‌തെടുത്ത അലിഷാ  ജിബി, കൃഷ്ണൻ സുകുമാരൻ അജിത്, ജിതിൻ സാജൻ, കെവിൻ ബിജു, നിയോഗ ജോസ്,ആൻജെല ബെൻസൺ, ലക്ഷ്മി ബിജു, ടീമാ മരിയൻ ടോം  പ്രത്യേക പുരസ്‌കാരത്തിന് അർഹരായി.എ ലെവൽ പരീക്ഷയിൽ  അപർണ്ണ ബിജു അവാർഡ് ജേതാവായപ്പോൾ    അലീൻ ആന്റോ, ബെഞ്ചമിൻ വിൻസെന്റ് എന്നിവർ പ്രത്യേക പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടു. ഗ്ലോസ്റ്റെർ ഷെയർ മലയാളി അസോസിയേഷൻ യുക്മ സ്വപ്നകൂട് പദ്ധതിയിലൂടെ കേരളത്തിൽ പ്രളയത്തിൽ വീട് നഷ്ട പെട്ടവർക്ക് വീട് നിർമിച്ച് നൽകുന്നതിനെ ആദരിക്കുന്നതിന്റെ ഭാഗമായി   യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ പ്രത്യേക പുരസ്കാരത്തിനര്ഹരായി.