Latest News

ബാൻബറി മലയാളി അസോസിയേഷന് നവനേതൃത്വം.ജിജി മാത്യു വീണ്ടും പ്രസിഡണ്ട്.ജോൺ ആൻറണി സെക്രട്ടറി

2019-01-21 01:07:24am | സാബു ചുണ്ടക്കാട്ടില്‍
ഒരു പതിറ്റാണ്ടിലേറെയായി ശ്രേദ്ധേയമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ബാൻബറി മലയാളി അസോസിയേഷന് നവ നേതൃനിരയായി. ക്രിസ്മസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ബി ജി എൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ബാൻബറി മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ജിജി മാത്യു വിനെ പ്രസിഡന്റായും ജോൺ ആന്റണി സെക്രട്ടറി ആയും തിരഞ്ഞെടുത്തപ്പോൾ ജീന ജോസഫ് വൈസ് പ്രസിഡണ്ട് ആയും ജൈനി ജേക്കബ് ജോയിന്റ് സെക്രട്ടറി ആയും തിരഞ്ഞെടുത്തു.ജിസ്മോൻ സേവ്യർ ട്രഷറായി വന്നപ്പോൾ ആൻ ശിൽപ്പ ജോണി പ്രോഗ്രാം കോർഡിനേറ്റർ ആയും,ജയന്തി ആന്റണി സ്പോർട്സ് കോർഡിനേറ്റർ ആയും,കറസ്‌പോൻഡന്റായി സാജു സ്കറിയയും,യുക്മ റെപ്രസെന്റേറ്റീവ് ആയി ചാർളി മാത്യുവിനേയും കമ്മറ്റി അംഗങ്ങളായി ഷൈനി രാജു,മീന കോതാൻഡൻ,ഷിബു ചാക്കോ,ബിജു തോമസ്,ജസ്റ്റിൻ ജോസഫ് എന്നിവരെയും തിരഞ്ഞെടുത്തു.
 
കേരളാ ഫ്ളഡ് റിലീഫ് ഫണ്ടിലേക്ക് നാലായിരം പൗണ്ട് നൽകി അസോസിയേഷൻ ജനശ്രദ്ധ ആകർഷിച്ചിരുന്നു.ജിജി മാത്യു ഇത് രണ്ടാം തവണയാണ് ഐ എം എ ബാൻബറി യുടെ പ്രസിഡണ്ട് ആകുന്നത്.മുൻപ് സെക്രട്ടറി ആയും സേവനം ചെയ്തിരുന്നു.കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളുമായി അസോസിയേഷൻ മുന്നോട്ടുപോകുമെന്നും തുടർ പ്രവർത്തനങ്ങളിലും ഏവരുടെയും സഹകരണമുണ്ടാവണമെന്നും പ്രസിഡണ്ട് ജിജി മാത്യു സെക്രട്ടറി ജോൺ ആന്റണി എന്നിവർ അഭ്യർത്ഥിച്ചു.