Latest News

യുക്മ പ്രതിനിധി തെരഞ്ഞെട ുപ്പ് വിജ്ഞാപനം; വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്ന നടപടി ക്രമങ്ങൾ ആരംഭിച്ചു

2019-01-23 01:52:34am |
പ്രിയ യുക്മ റീജിയണൽ ഭാരവാഹികളെ/ യുക്മ അംഗഅസോസിയേഷൻ ഭാരവാഹികളെ, 
 
യുക്മയുടെ നിലവിലുള്ള  ദേശീയ - റീജിയണൽ നേതൃത്വങ്ങളുടെ രണ്ട് വർഷ പ്രവർത്തന കാലാവധി  അവസാനിക്കുകയാണല്ലോ. യുക്മ ഭരണഘടന അനുസരിച്ചു  പുതിയ ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിന് മുൻപായി പൂർത്തിയാക്കേണ്ട വോട്ടേഴ്‌സ് ലിസ്റ്റിലേക്ക് അംഗ അസോസിയേഷനുകളിൽ നിന്നും മൂന്ന് യുക്മ പ്രതിനിധികളെ വീതം തെരഞ്ഞെടുത്ത് വോട്ടേഴ്‌സ് ലിസ്റ്റ് പ്രസിദ്ധികരിക്കുന്ന നടപടി ക്രമങ്ങൾ ആരംഭിക്കുകയാണ്. 
 
  • യുക്മ പ്രതിനിധി ലിസ്റ്റ് സ്വീകരിക്കുന്ന അവസാന തീയതി  : 3rd February 2019
  • യുക്മ പ്രതിനിധി കരട്  ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി  : 7th February 2019
  • തിരുത്തലുകൾക്കുള്ള അവസാന തീയതി                        :  9th February 2019  
  • അവസാന ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തീയതി                   :  10th February 2019  
 
യുക്മ വെബ്സൈറ്റിലും (www.uukma.org) യുക്മന്യൂസിലും (www.uukmanews.com) പ്രതിനിധികളുടെ ലിസ്റ്റ് റീജിയൺ തിരിച്ചു പ്രസിദ്ധീകരിക്കുന്നതാണ്. പേരുകളിൽ തിരുത്തൽ വരുത്തുവാൻ അനുവദിച്ചിരിക്കുന്ന അവസാന തീയതിക്ക് ശേഷം ലഭിക്കുന്ന തിരുത്തലുകൾ (Only spelling Corrections No Name changes are allowed) പരിഗണിക്കുന്നതല്ല. ലിസ്റ്റിലുള്ള  പ്രതിനിധികൾക്ക് റീജിയണൽ തെരഞ്ഞെടുപ്പിലോ, നാഷണൽ തെരഞ്ഞെടുപ്പിലോ മത്സരിക്കാവുന്നതാണ്. എന്നാൽ റീജിയണൽ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടയാൾക്ക് തുടർന്ന് നാഷണൽ ഭാരവാഹിയായി മത്സരിക്കുവാൻഅർഹത ഉണ്ടായിരിക്കുന്നതല്ല. സമാന്തര സംഘടനകളിൽ സ്ഥാനം വഹിക്കുന്നവർ ക്ക്  യുക്മ പ്രതിനിധിയായി വരാവുന്നതാണ് എന്നാൽ  യുക്മയുടെ റീജിയണൽ തലത്തിലോ, ദേശീയ തലത്തിലോ  ഏതെങ്കിലും സ്ഥാനങ്ങളിലേക്കു മത്സരിക്കുന്നതിനോ  ഭാരവാഹിത്വം വഹിക്കുന്നതിനോ  അർഹത ഉണ്ടായിരിക്കുന്നതല്ല എന്ന്  13/01/2019 തിൽ  യുക്മ ദേശീയ പ്രസിഡന്റ് ശ്രീ മാമ്മൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ ദേശീയ നിർവാഹക സമിതി തീരുമാനിച്ചിട്ടുള്ളതുമാണ്.  
 
യുക്മ പ്രതിനിധികളുടെ പേരുകൾ സമർപ്പിക്കുവാനുള്ള ഫോം ഇതോടൊപ്പം കൊടുക്കുന്നു. അസോസിയേഷനുകൾ റീജിയണുകൾ വഴിയാണ് പ്രതിനിധി ലിസ്റ്റ് സമർപ്പിക്കേണ്ടത്.  പ്രതിനിധി തെരഞ്ഞെടുപ്പ് വിജ്ഞാപനം അടങ്ങുന്ന ഈ  ഇ-മെയിൽ യാതൊരു കാലതാമസവും കൂടാതെ അതാത് റീജിയണുകളിലെ യുക്മ അംഗ അസ്സോസിയേഷനുകളിൽ എത്തിക്കുക എന്നത് റീജിയണൽ സെക്രട്ടറിയുടെയും പ്രസിഡണ്ടനിന്റെയും ഉത്തരവാദിത്തമാണ്.  നിശ്ചയിച്ചിരിക്കുന്ന സമയത്തിനുള്ളിൽ അസ്സോസിയേഷനുകളിൽനിന്നുള്ള യുക്മ പ്രതിനിധികളുടെ ലിസ്റ്റ് സമാഹരിച്ചു ദേശീയ ജനറൽ സെക്രട്ടറിക്ക് എത്തിക്കേണ്ട ചുമതലയും (secretary.ukma@gmail.com) നിലവിലുള്ള റീജിയണൽ സെക്രട്ടറിയോ  പ്രസിഡണ്ടോ നിർവഹിക്കേണ്ടതാണ്. 
 
യുക്മ ദേശീയ നിർവാഹക സമിതിക്കു വേണ്ടി ദേശീയ സെക്രട്ടറി.