എംകെസിഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ വർണാഭമായി

2019-01-27 03:55:18am | അലക്സ് വർഗീസ്

മാഞ്ചസ്റ്റർ∙ മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ (MKCA) ക്രിസ്മസ് പുതുവത്സര ആഘോഷം നോർത്ത് വിച്ചിൽ നടത്തപ്പെട്ടു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ വികാരി ജനറാൾ റവ.ഫാ. സജി മലയിൽ പുത്തൻപുരയിലിന്റെ കാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

ദിവ്യബലിക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ സ്വാഗതം ആശംസിച്ചു. എംകെസിഎ പ്രസിഡന്റ് ജിജി എബ്രഹാമും കമ്മിറ്റിയംഗങ്ങളും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് തിരിതെളിച്ച്  പരിപാടി ഉദ്ഘാടനം ചെയ്തു. യുകെ കെസിഎ പ്രസിഡന്റ് തോമസ് തോപ്പുമാവുങ്കൽ തന്റെ പ്രസംഗത്തിൽ മാഞ്ചസ്റ്റർ യൂണിറ്റ് എല്ലാ കാര്യങ്ങളിലും മുന്നിൽ നിൽക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടു. യുകെകെസിഡബ്ളിയു സെക്രട്ടറി ലീനുമോൾ ചാക്കോ, എംകെസിവൈഎൽ സെക്രട്ടറി ജിയാ റോസ് ജിജോ എന്നിവരും പ്രസംഗിച്ചു. 

യോഗത്തിന് ശേഷം കൾച്ചറൽ കോഡിനേറ്റർ ബിജു പി.മാണിയുടെ നേതൃത്വത്തിൽ കുട്ടികളും മുതിർന്നവരുമൾപ്പെടെ ഒരുക്കിയ കലാസന്ധ്യ സദസ്സിനെ ഇളക്കി മറിച്ചു. ബിജു നെടുംപള്ളിയിൽ സംവിധാനം ചെയ്തവതരിപ്പിച്ച "സ്വപ്ന തുരുത്ത് " എന്ന നാടകം കാണികൾക്ക് ഒരു ദൃശ്യവിരുന്നായി.

ജിസിഎസ്ഇ, എ ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ട്രോഫിയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. എംകെസിവൈഎൽ ഡയറക്ടർമാർ ആയി മാർട്ടിൻ മലയിൽ, മായാമോൾ സജി എന്നിവരെയും നോർത്ത് വെസ്റ്റ് കോഡിനേറ്റർ ആയി റോയ് മാത്യുവിനെയും യോഗം തിരഞ്ഞെടുത്തു. 320 ൽ പരം അംഗങ്ങൾ പങ്കെടുത്ത ക്രിസ്മസ് പുതുവത്സര ആഘോഷം റോയ് മാത്യുവിന്റെ നന്ദി പ്രകാശനത്തോടെ സമാപിച്ചു. 

mkca2

എംകെസിഎയുടെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളിൽ പങ്കെടുത്ത് വിജയിച്ച എല്ലാവരോടും പ്രസിഡന്റ് ജിജി എബ്രഹാമും സെക്രട്ടറി ജിജോ കിഴക്കേക്കാട്ടിൽ എന്നിവർ നന്ദി രേഖപ്പെടുത്തി.