Latest News

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ കേരളം ഘടകം അയർലണ്ടിൽ നിലവിൽ വന്നു; ജീവിൻ ജോർജ്ജ് പ്രസിഡന്റ് ജെനറൽ സെക്രട്ടറി നിഥിൻ ടോമി

2019-02-01 02:36:58am |

ബെൽഫാസ്റ് :ഓൾ ഇന്ത്യാ കോൺഗസ് കമ്മിറ്റി(എഐസിസി) യുടെ ഔദ്യോഗിക
പ്രവാസി വിഭാഗമായ ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ കേരള ഘടകം വർക്കിങ്ങ് കമ്മിറ്റി അയർലണ്ടിൽ നിലവിൽ വന്നു.കഴിഞ്ഞ ശനിയാഴ്ച ഡൺമറി കമ്യൂണിറ്റി സെന്ററിൽ വച്ച് കൂടിയ റിപ്പബ്ലിക് ദിന ആഘോഷചടങ്ങിൽ പ്രസിഡന്റായി ജിവിൻ ജോർജിനേയും, വൈസ് പ്രസിഡന്റ് മാരായി ഡിറ്റോ ജോസിനേയും വിനീഷാ ആദർശിനേയും, ജനറൽ സെക്രട്ടറിയായി നിഥിൻ ടോമി വാലശേരി യേയും, ജോയിന്റ് സെക്രട്ടറിയായി ആദർശ് തിരുമല, ട്രഷറർ ആയി സോബിൻ സിബിയേയും, കമ്മറ്റി മെമ്പർമാരിയി ഡെറ്റി ആന്റണി, തരുൺ ഒകിലോത്ത്, നിബു എബ്രഹാം, എബി എസ് ജോർജ്ജ്, ആൻസി എ ബി ജോർജ്ജിനേയും തിരഞ്ഞെടുത്തു.

വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ വിജയം ഉറപ്പിക്കുവാനും അയർലൻഡിൽ ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സിന്റെ പ്രവർത്തനം ശക്തമാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.ഒരു നിശ്ചിത കാലയളവിനുള്ളിൽ പുതിയ കമ്മിറ്റി നിലവിൽ വരുന്നത് വരെ വർക്കിങ് കമ്മിറ്റിയുടെ പ്രവർത്തങ്ങൾക്ക് ഇന്ധ്യൻ ഓവർസീസ് കോൺഗ്രസ്സ് ദേശീയ കമ്മിറ്റി പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ദേശീയ ഉപാധ്യക്ഷ ഗുർമിൻഡർ രൺധാവ യോഗത്തിന്‌ ആശംസയർപ്പിച്ചു.വൈസ് പ്രസിഡന്റ് ഡിറ്റോ ജോസ് നന്ദി പ്രകാശിപ്പിച്ചു.