Latest News

ട്രാഫോർഡ് മലയാളി അസോസിയേഷന് നവ നേതൃത്വം - ബിജു കുരിയൻ പ്രസിഡന്റ് ഡോണി ജോൺ സെക്രട്ടറി, ലിജോ ജോൺ ട്രെഷറർ

2019-02-08 10:38:11pm |

മാഞ്ചസ്റ്റർ : UK യിലെ  ഏറ്റവും പ്രമുഖ മലയാളീ അസോസിയേഷനായ ട്രാഫോർഡ് മലയാളീ അസോസിയേഷനെ ഈ വര്ഷം ശ്രീ ബിജു കുര്യൻ നയിക്കും . യഥാക്രമം ശ്രീ ഡോണി ജോൺ (സെക്രെട്ടറി ), ലിജോ ജോൺ (ട്രെഷറർ ) സ്റ്റാൻലി ജോൺ ( വൈസ് -പ്രസിഡന്റ് ) സാജു ലാസർ (ജോയിന്റ് സെക്രെട്ടറി ) ആയും പ്രോഗ്രാം കോർഡിനേറ്റർസ് ആയി മീന മാത്യു , ഷൈബി ബിജു , ഹൈഡി ബിനോയിയെയും തിരഞ്ഞെടുത്തു .മികച്ച പരിപാടികൾ കോർത്തിണക്കികൊണ്ടുള്ള ഈ വർഷത്തെ പരിപാടികൾ മാർച്ച് മൂന്നാം തിയതി ട്രാഫോഡിലെ എക്സ് സർവീസ്മെൻ ഹാളിൽ വച്ച് നടക്കുന്ന ഫാമിലി ഡേ ആൻഡ് ഫുഡ് ഫെസ്റ്റ് നോടുകൂടി സമാരംഭിക്കും .ട്രാഫോർഡ് മങ്കമാർ ഒരുക്കുന്ന വെത്യസ്തമായ വിഭവങ്ങൾ പരിപാടിയുടെ മാറ്റു കൂട്ടും.