Latest News

ലണ്ടൻ ഹിന്ദു ഐക്യവേദി യുടെശിവരാത്രി നൃത്തോത്സവത്തിന്റെ ഒരുക്കങ്ങൾ അണിയറയിൽ പൂർത്തിയായി; ഫെബ്രുവരി 23 നടത്തപ്പെടും

2019-02-22 02:57:27am |

ലണ്ടൻ : ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി മഹോത്സവം നൃത്തോത്സവമായി ഈ വരുന്ന  ഫെബ്രുവരി  23  Thronton Heath Community Center വിപുലമായ ചടങ്ങുകളോടെ നടത്തപ്പെടും .ലണ്ടനിലെ എല്ലാ ഹൈന്ദവ വിശ്വാസിസമൂഹവും അതിനെ ഒരുങ്ങിക്കഴിഞ്ഞു .യു.കെ യിലെ തന്നെ ഹൈന്ദവ സമൂഹത്തിന്റെ തന്നെ മുഖമുദ്രയായി നിലകൊള്ളുന്ന ലണ്ടൻ ഹിന്ദുഐക്യവേദി ശിവരാത്രി മഹോത്സവത്തെ എല്ലാവർഷത്തെയും പോലെ ശിവരാത്രി നൃത്തോത്സവം ആയിട്ടാണ് കൊണ്ടാടുന്നത് .ഈ വരുന്ന ഫെബ്രുവരി 23 ന്  വൈകുന്നേരം Thronton Heath Community Center വീണ്ടും ഒരാഘോഷത്തിന്റെ ദിനരാത്രത്തിനായി കാത്തിരിക്കുകയാണ്. ശിവരാത്രിദിനം ഓരോ ഹൈന്ദവ വിശ്വസികൾക്കും വളരെഅധികം പ്രാധാന്യംഏറെയുള്ള ദിവസം തന്നെയാണ്. 6 മത് ശിവരാത്രി നൃത്തോത്സവത്തിനു  ആശംസകൾ  അറിയിച്ചു ലണ്ടനിലെയും കേരളത്തിലെയും കലാസാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ എത്തുകയുണ്ടായി. 

പദ്മഭൂഷൺ ഭരത് മോഹൻലാൽ, ശ്രീ സൂര്യാ കൃഷ്ണമൂർത്തി, കലാമണ്ഡലം ക്ഷേമാവതി ടീച്ചർ,,നർത്തകി ശ്രീമതി മേതിൽ ദേവിക , നർത്തകിയും നടിയുമായ ശ്രീമതി ശ്രീദേവി ഉണ്ണി ,  രമ്യാ നമ്പീശൻ ,അനുമോൾ എന്നിങ്ങനെ നിരവധി കലാകാരൻമാർ ആറാമത് ലണ്ടൻ ഹിന്ദുഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവത്തിന് ആശംസകൾ  നേർന്നു. ശ്രീമതി ആശാ ഉണ്ണിത്താൻ നേതൃത്വം നല്കുന്ന  ഈ വർഷത്തെ നൃത്തോത്സവത്തിന്  ഇംഗ്ലണ്ടിലെ പ്രമുഖകലാകാരൻമാർ മാറ്റുരക്കും  അവരോടൊപ്പം വരും തലമുറയിലെ കുട്ടികൾ കൂടി വേദിയിലെത്തുമ്പോൾ ലണ്ടൻ മലയാളികൾക്ക് ഉത്സവത്തിന്റെ  രാവ്സമ്മാനിക്കുമെന്ന കാര്യം ഉറപ്പാണ്

കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി....................

Asha Unnithan: 07889484066, Suresh Babu: 07828137478,     Subhash Sarkara: 07519135993, Jayakumar: 07515918523,

Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon.  CR7 6AU