Latest News

നവസുവിശേഷവ ത്ക്കരണത്തിന് കൈത്താങ്ങായി "മിസ്‌പാ" സംഗമം നാളെ ബർമിങ്ഹാ മിൽ.ഫാ.സോജി ഓലി ക്കൽ ശുശ്രൂഷക ൾ നയിക്കും

2019-02-23 03:03:57am | ബാബു ജോസഫ്‌

ബർമിങ്ഹാം.
ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി വ്യക്തിഗതമായും വിവിധ മിനിസ്ട്രികൾ വഴിയായും പ്രവർത്തിക്കുകയും അതിനായി സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന ആളുകളെ കണ്ടെത്തി അവരെ നേരിട്ട് സഹായിക്കുകയെന്ന ലക്ഷ്യവുമായി യുകെയിൽനിന്നും ഏതാനും വർഷങ്ങളായി പ്രത്യേക ചാരിറ്റബിൾ ട്രസ്റ്റ് ആയി പ്രവർത്തിക്കുന്ന " മിസ്‌പാ ഫൌണ്ടേഷൻ " നാളെ ബർമിങ്ഹാമിൽ ഒത്തുചേരുന്നു.
പരിശുദ്ധാത്മ പ്രേരണയാൽ , മിസ്പയെ നാളിതുവരെയായി സാമ്പത്തികമായി സഹായിക്കുകകും ഇനിയും അതിന് താല്പര്യപ്പെടുന്നവരെയും ട്രസ്റ്റ് അംഗങ്ങൾ ഈ ഏകദിന ആത്മീയ ശുശ്രൂഷാസംഗമത്തിലേക്ക് യേശുനാമത്തിൽ സ്വാഗതം ചെയ്യുന്നു.

സെഹിയോൻ യുകെ ഡയറക്ടർ റവ.ഫാ.സോജി ഓലിക്കൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.വി.കുർബാന ,ആരാധന ,വചന പ്രഘോഷണം എന്നിവയുണ്ടായിരിക്കും.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ വിവിധ മേഖലകളിൽ ദൈവിക ശുശ്രൂഷചെയ്യുന്ന നിരവധിപേരെ മിസ്‌പാ ഫൌണ്ടേഷൻ സാമ്പത്തികമായി സഹായിച്ചുകൊണ്ടിരിക്കുന്നു.
നാളെ 24/02/19 ഞായറാഴ്ച രാവിലെ 9 മുതൽ 4 വരെയാണ് പരിപാടികൾ.ഉച്ചഭക്ഷണം ഉണ്ടായിരിക്കുന്നതാണ്.

ADDRESS:
ST.JERARD CATHOLIC CHURCH
2 RENFREW SQUARE.
BIRMINGHAM.
B35 6JT.
കൂടുതൽ വിവരങ്ങൾക്ക് ;
ഫ്രാൻസിസ് സേവ്യർ ‭07402 080850‬.