Latest News

യുകെയിലുള്ള ഇടുക്കിക്കാരുടെ ആവേശമായ ഇടുക്കി ജില്ലാ സംഗമത്തിന്റെ എട്ടാമത് സ്നേഹ കുട്ടായ്മ മെയ് മാസം നാലാം തീയതി വുൾവർഹാംപ്ടെണിൽ

2019-02-25 02:36:38am | ജസ്റ്റിന്‍ എബ്രഹാം

മെയ് നാലിന് നടത്തുന്ന ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥമായ കലാപരിപാടികളാലും, പങ്കെടുക്കുന്ന മുഴുവൻ ആൾക്കാർക്കും ആസ്വാദ്യകരമായ രീതിയിൽ ന്യുതനവും പുതുമയുമാർന്ന രീതിയിൽ നടത്തുവാനുള്ള അണിയറ പ്രവർത്തനം ഇടുക്കി ജില്ലാ സംഗമം കമ്മറ്റിയുടെ നേത്യത്വത്തിൽ നടത്തി വരുന്നു.  ഈ വർഷത്തെ സംഗമം മുൻ വർഷങ്ങളിലെ പോലെ ഇടുക്കി ജില്ലാക്കാരുടെ ഒത്തുചേരലിനും, സൗഹ്യദം പുതുക്കുന്നതിനും ഉപരിയായി ക്യാൻസർ രോഗികളുടെ പരിചരണത്തിനായി പ്രവർത്തിക്കുന്ന ക്യാൻസർ റിസർച്ച് യുകെയ്ക്ക് നമ്മളാൽ കഴിയുന്ന ഒരു തുക കണ്ടെത്തുവാനുള്ള ഒരു ശ്രമം കുടി നടത്തുന്നു.

 യു കെയിലെ ഏറ്റവും വലിയ ചാരിറ്റി സ്ഥാപനമായ ക്യാൻസർ റിസേർച്ചുമായി ചേർന്ന് ക്യാൻസർ എന്ന മാരക രോഗത്താൽ കഷ്ടപ്പെടുന്ന നിരവധി രോഗികൾക്ക് ഒരു ചെറിയ സഹായം ചെയ്യാൻ കൂടിയുള്ള ഒരവസരം കൂടിയാണ് ഈ കൂട്ടായ്മ.

മെയ് നാലാം തീയതി ഇടുക്കി ജില്ലാ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർ നിങ്ങൾ ഉപയോഗിക്കാതെ ഇരിക്കുന്ന മുതിർന്നവരുടെയും, കുട്ടികളുടെയും വസ്ത്രങ്ങൾ  എത്തിക്കുക ഇതു വഴി, ഒരു ബാഗിന് മുപ്പത് പൗണ്ട് നമ്മുക്ക് സംഭാവന കെടുക്കുവാൻ സാധിക്കും. കഴിഞ്ഞ വർഷം ഇതുവഴി 660 പൗണ്ടും, മുൻ വർഷം 1200  പൗണ്ടും നമുക്ക് ക്യാൻസർ റിസേർച്ചിന് നൽകുവാൻ സാധിച്ചൂ.

 ഹൈറേഞ്ചും, ലോവർ റേഞ്ചും ഉൾപ്പെട്ട ഹൈറേഞ്ചിന്റെ മനോഹാരിതയും  മൊട്ടകുന്നുകളും,
താഴ്വ്വാരങ്ങളും,സുഗന്ധ വ്യഞ്ജനങ്ങളുടെ പറുദീസായും ലോക ഭൂപടത്തിൽ ഇടം നേടിയ മനോഹരമായ ഇടുക്കി ആർച്ച് ഡാം  ' ജലസംഭരണിയും നമ്മുടെ മാത്രം അഭിമാനമായ മൂന്നാറും, തേക്കടി ജലാശയവും, വിവിധ ഭാഷയും, സംസ്കാരവും ഒത്തു ചേർന്ന ഇടുക്കി ജില്ലയിലെ മക്കളുടെ  സ്നേഹകൂട്ടായ്മക്ക് ഇനി മാസങ്ങൾ മാത്രം.

മെയ് നാലിനു നടക്കുന്ന ഈ സംഗമത്തിന് ഇടുക്കിയുടെ തനതു വിഭവസമർഥമായ ഭക്ഷണങ്ങൾ ഒരുക്കി ഇടുക്കി ജില്ലാ സംഗമം നിങ്ങൾ ഒരോരുത്തരെയും വുൾവർഹാംപ്ടെണിലെയ്ക്ക് സ്വാഗതം ചെയ്യുന്നു. ഇടുക്കി ജില്ലാക്കാരായ  പ്രവാസികളുടെ ഈ സ്നേഹ കുട്ടായ്മ എല്ലാ വർഷവും ഭംഗിയായി നടത്തി വരുന്നതും നമ്മൾ യുകെയിലും ജൻമ നാട്ടിലും നടത്തിവരുന്ന ചാരിറ്റി പ്രവർത്തനത്തിനും, ആന്യദേശത്ത് ആണങ്കിലും പിറന്ന മണ്ണിനോടുള്ള നമ്മുടെ സ്നേഹം മറക്കാതെ നിലനിർത്തുന്നതിൽ ഇടുക്കി ജില്ലയിൽ വിവിധ മത, രാഷ്ടിയ നേത്വത്തിന്റെ പ്രശംസ നേടാൻ ഇടുക്കി ജില്ലാ സംഗമത്തിന് കഴിഞ്ഞിട്ടുണ്ട്.

 ഒരോ വർഷം കഴിയുമ്പോഴും ജനകീയമായി തെരഞ്ഞെടുക്കുന്ന കമ്മറ്റിയുടെ നേത്യത്തത്തിൽ ഇടുക്കി ജില്ലാ സംഗമം വ്യത്യസ്ഥവും, ജനോപകാരപ്രദവുമായ വിവിധ പരിപാടികൾ നടപ്പാക്കി നല്ലൊരു കൂട്ടായ്മയായി അനുദിനം മുന്നേറികെണ്ടിരിക്കുന്നു.കൂടാതെ ഈ കൂട്ടായ്മ നമ്മുടെ ജില്ലയുടെ പാര്യമ്പര്യവും, ഐക്യവും, സ്നേഹവും പരിപോഷിപ്പിക്കുന്നതിനും വിവിധ പ്രദേശത്തുള്ളവർ തമ്മിൽ കുശലം പറയുന്നതിന്നും,നമ്മുടെ കുട്ടികളുടെ കലാ കായിക കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, പ്രാൽസാഹിപ്പിക്കുന്നതിനും വർഷത്തിൽ ഒരിക്കൽ മാത്രം ഒത്തു കുടുന്ന ഒരു ദിവസമാണ് നമ്മുടെ ഈ കൂട്ടായ്മ.ഈ ഒരു ദിനം എത്രയും ഭംഗിയായും, മനോഹരമായും അസ്വാദകരമാക്കാൻ എല്ലാ ഇടുക്കിക്കാരും നമ്മുടെ ഈ കൂട്ടായ്മയിലെയ്ക്ക് കടന്നു വരണമെന്ന് സംഗമം കമ്മറ്റി ഓർമ്മിപ്പിക്കുന്നു..

UK യിൽ ഉളള എല്ലാം ഇടുക്കിക്കാരും ഇത് ഒരു അറിയിപ്പായി കണ്ട് ഈ സംഗമത്തിൽ  പങ്ക് ചേരുവാൻ ഇടുക്കി ജില്ലാ സംഗമം ഹാദ്വവമായി നിങ്ങളെ ക്ഷണിക്കുന്നൂ
വേദിയുടെ അഡ്രസ്,

community centre -

Woodcross Lane

Bliston ,

Wolverhampton.

BIRMINGHAM

WV14 9BW.
കൂടുതൽ വിവരങ്ങൾക്ക്
ദയവായി ഈ നമ്പരുകളിൽ ബന്ധപ്പെടുക.

ബാബു- 7730 883823

ജസ്‌റ്റിൻ- 07985656204

ബെന്നി - 07889 971259

റോയി -   07828 009530

സിജോ - 07903 730772

ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി,

കൺവീനർ ബാബു തോമസ്